ബി.പി.സി.എല്‍ – ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ ഓഹരികൾ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചു . 52.98 ശതമാനം ഓഹരിയാണ് വിൽപ്പനക്ക് വെക്കുക . കേന്ദ്രസര്‍ക്കാര്‍ ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനമെടുത്തത് കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു. കേന്ദ്രസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങള്‍ക്കും ഓഹരി വില്‍പ്പനയില്‍ പങ്കെടുക്കാൻ കഴിയില്ല. പത്തു ബില്യണ്‍ ഡോളര്‍ എങ്കിലും ആസ്തിയുള്ള കമ്പനികള്‍ക്ക് മാത്രമാണ് അപേക്ഷ നല്‍കാനാവുക. അപേക്ഷകൾ മേയ് രണ്ടിനകം നല്‍കണം.

You must be logged in to post a comment Login