തിരുവനന്തപുരം:പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു , അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ടേക്ക് ഓഫ് ചെയ്യവെ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് യന്ത്രത്തകരാറു സംഭവിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് . ഞായറാഴ്ച രാത്രി 9.50 ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.
169 യാത്രക്കാരുമായി സിംഗപ്പൂരിലേക്ക് പോകുവാന്‍ പറന്നുയര്‍ന്ന ഫ്‌ളൈ സ്‌കൂട്ടിന്റെ ടി ആര്‍ 531 എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. തുടര്‍ന്ന്, വിമാനത്തിന് യന്ത്രത്തകരാര്‍ സംഭവിക്കുകയായിരുന്നു. പെട്ടന്ന് തന്നെ പൈലറ്റ് വിമാനം തിരിച്ചിറക്കാന്‍ അനുമതി തേടി എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശം അയക്കുകയും തുടര്‍ന്ന് എമെര്‍ജെന്‍സി ലാന്‍ഡിങ് നടത്താന്‍ അനുമതി കിട്ടിയതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയുമായിരുന്നു.
യന്ത്ര തകരാര്‍ പരിഹരിച്ച ശേഷം വിമാനാം തിങ്കളാഴ്ച രാത്രി എട്ടോടെ ഇതേ യാത്രക്കാരുമായി സിംഗപ്പൂരിലേക്ക് പറന്നു. പക്ഷിയിടിച്ചുണ്ടാകുന്ന അപകടങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തിരിച്ചിറക്കുക പതിവാണ് . വിമാനം ലാന്‍ഡിങ് നടത്തുമ്പോഴും ടേക്ക് ഓഫ് ചെയ്യുംമ്പോഴുമാണ് പക്ഷി ശല്യം രൂക്ഷമാകുന്നത്. രാജ്യത്താകെയുള്ള 70 പ്രധാന വിമാനത്താവളത്തില്‍ വച്ച് ഏറ്റവുമധികം പക്ഷിയിടിക്കാന്‍ സാധ്യത ഉള്ള എയര്‍പോര്‍ട്ട് തിരുവനന്തപുരത്താണെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് .

You must be logged in to post a comment Login