വീട്ടിലെ ചിത്രപ്പണികളിൽ മുഴുകി ബിജു മേനോനും മകൻ ദക്ഷും , ചിത്രങ്ങൾ പങ്കുവച്ച് സംയുക്ത

0
126

വീട്ടിൽ അലങ്കാര പണികൾ ചെയ്യുന്ന ബിജു മേനോന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ എപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രങ്ങൾ പങ്കുവച്ചത് ഭാര്യ സംയുക്ത വർമയാണ്.

സിനിമാ ചിത്രീകരണം നിർത്തിയതോടെ കുടുംബത്തിനൊപ്പമാണ് ഇപ്പോൾ ബിജു മേനോൻ. മകൻ ദക്ഷും സ്കൂൾ അടച്ചതിനാൽ ഒപ്പമുണ്ട്. ബിജു മേനോനും മകൻ ദക്ഷും വീട്ടിൽ അലങ്കാര പണികള്‍ എടുക്കുന്ന ചില ചിത്രങ്ങളാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്. ” ചെറിയ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് നന്ദി, വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ.” എന്നാണ് സംയുക്ത ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്.

മകനും അച്ഛനും ചേര്‍ന്ന് വീടിനു പുറത്തുള്ള ചെടിച്ചട്ടികളിൽ പെയിന്‍റ് ചെയ്യുകയും ചെറിയ മരപ്പണികൾ ചെയ്യുന്നതുമൊക്കെ ചിത്രങ്ങളിൽ കാണാം.