അശ്വിനി ഹോസ്പിറ്റലിൽ മുഴുവൻ സാലറിയും കൊടുക്കുവാൻ തീരുമാനമായി : ട്രൂ ടിവി ഇംപാക്റ്റ് !

0
114

 

ജീവനക്കാർക്ക് ‘പിച്ച ‘ കാശുകൊടുത്ത അശ്വിനി ഹോസ്പിറ്റലിലെ അധികൃതർ ഒടുവിൽ മുഴുവൻ സാലറിയും കൊടുക്കാമെന്ന് ഇന്നത്തെ ചർച്ചയിൽ ഉറപ്പുനൽകി. ട്രൂ ടിവി യിലെ  ,സൂരജ് പാലക്കാരൻ ആണ് ഈ വാർത്ത ലോകത്തിന് മുമ്പിൽ എത്തിച്ചത്. അദ്ദേഹത്തിൻ്റെ ഈ വീഡിയോ കേരളം മുഴുവൻ വൈറലാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
ആശുപത്രി അധികൃതർ ജീവനക്കാരോട് ചെയ്ത ഈ ക്രൂരത അദ്ദേഹം ഹോസ്പിറ്റലിൽ നേരിട്ട് ചെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. വീഡിയോ ഗവൺമെൻ്റ് തലത്തിൽ എല്ലാം ശ്രദ്ധിക്കപെട്ടതോടെ, ആശുപത്രി മനേജ്മെൻറ് ചർച്ചക്ക് തയ്യാറാവുകയായിരുന്നു. ആശുപത്രി പ്രതിനിധികളും, യു എൻ എ ഭാരവാഹികളും, മറ്റ് ട്രേഡ് യൂണിയനുകളും ചർച്ചയില്‍  പങ്കെടുത്തു.
ചർച്ചയിൽ എടുത്ത തീരുമാനപ്രകാരം അശ്വിനിയിൽ 50% സാലറി നാളെ നൽകാനും, ബാക്കി തുക ഈ മാസം 20-ന്‌ മുൻമ്പ് കൊടുക്കാനും തീരുമാനം ആയി.ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന ജീവനക്കാർക്ക് താമസവും, ഭക്ഷണവും ക്രമീകരിച്ച് നൽകാനും തീരുമാനമായി. ചർച്ച വിജയകരമായിരുന്നു എന്ന് യുഎൻഎ പ്രസിഡൻ്റ് ജാസ്മിൻ ഷാ ഫെയ്സ്ബുക്കിൽ കുറിച്ചു.