ഇന്ന് ജനുവരി 24 മാകിന്റോഷിന് ജന്മദിനം

0
111

ആപ്പിള്‍ പുറത്തിറക്കുന്ന പേഴ്‌സണല്‍ കംപ്യൂട്ടറുകളുടെ ഒരു ശ്രേണിയാണ് മാക്കിന്റോഷ്. ഇന്നത്തെ ഐമാക്കിന്റെ ആദ്യ തലമുറക്കാരന്‍ 1984, ജനുവരി 24 നാണ് ആദ്യമായി വിപണിയിലെത്തിയത്. 1970കളിലാണ് മാക്കിന്റോഷ് നിര്‍മ്മിക്കാനുള്ള പ്രോജക്ട് തുടങ്ങിയത്. ശരാശരി ഒരാള്‍ക്ക് എളുപ്പം ഉപയോഗിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ ഒരു കംപ്യൂട്ടര്‍ എന്ന ആശയമാണ് പ്രോജക്ടിനാധാരം. ആപ്പിളിലെ ജീവനക്കാരനായിരുന്ന ജെഫ് റാസ്‌കിന്റെ ആശയമായിരുന്നു ഇത്, മക്കിന്റോഷ് എന്ന പേരായിരുന്നു ആദ്യം നിര്‍ദ്ദേശിക്കപ്പെട്ടത്. ഇത് ഒരു തരം ആപ്പിളിന്റെ പേരാണ്. എന്നാല്‍ നിയമപരമായ കാരണങ്ങളാല്‍ ആ പേര് മാറ്റുകയായിരുന്നു.

 

1979 സെപ്റ്റംബറില്‍ തന്നെ പ്രോജക്ട് തുടങ്ങാന്‍ ജെഫ് റാസ്‌കിന്‍ നിയമിതനായി. അദ്ദേഹം പ്രോജക്ടിന്റെ പ്രോട്ടോടൈപ്പ് നിര്‍മ്മിക്കാനായി ഒരു കൂട്ടാളിയെ അന്വേഷിച്ചു. ആപ്പിള്‍ ലിസാ ടീമിലെ അംഗമായ ബെല്‍, അറ്റ്‌നിക്ക്‌സണ്‍ ബ്യൂറല്‍ സ്മിത്ത് എന്ന സാങ്കേതിക വിദഗ്ധനെ പരിചയപ്പെട്ടു തുടര്‍ന്ന് മറ്റുള്ളവരെ കൂടി കണ്ടെത്തി സംഘം വിപുലീകരിച്ചു.


ജെഫ് റാസ്‌കിന്റെ രൂപകല്പനയിലാണ് ആദ്യ മാക്കിന്റോഷ് നിര്‍മ്മിച്ചത്. 64 കിലോബൈറ്റ്‌സ് റാം ആയിരുന്നു ഇതിനുണ്ടായിരുന്നത്. മോട്ടോറോളയുടെ പ്രോസസ്സര്‍ ആണ് ഇതിലുപയോഗിച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബിറ്റ്മാപ്പ് ഡിസ്‌പ്ലേ ആയിരുന്നു ഇതിനുണ്ടായിരുന്നത്. ബഡ് െ്രെടബിള്‍ എന്ന മാക്കിന്റോഷ് പ്രോഗ്രാമര്‍ ലിസയുടെ ഗ്രാഫിക്കല്‍ പ്രോഗ്രാമുകള്‍ ഇതില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ താല്പര്യം കാണിക്കുകയും. ചെലവ് കുറഞ്ഞ കൂടുതല്‍ രൂപകല്പനകള്‍ക്ക് വേണ്ടി സഹകരിക്കണമെന്ന് ബഡ് െ്രെടബിള്‍ സ്മിത്തിനോട് പറയുകയും ചെയ്തു. പുതിയ ബോര്‍ഡ് രൂപകല്പന ചെയ്യുന്നതില്‍ അവര്‍ വിജയിച്ചു. മാക് റൈറ്റര്‍, മാക് പെയിന്റ് എന്നീ രണ്ട് ആപ്ലിക്കേഷനോടുകൂടിയാണ് വിപണിയിലെത്തിയത്. 1984 ലെ ഓഹരി ഉടമകളുടെ യോഗത്തില്‍ സ്റ്റീവ് ജോബ്‌സ് മാക്കിന്റോഷ് അവതരിപ്പിക്കുകയായിരുന്നു. വെറും 9 ഇഞ്ച് ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോണിറ്ററുള്ള ഈ കുട്ടി കമ്പ്യൂട്ടര്‍ 2,500 ഡോളറിനാണ് വിറ്റുപോയത്.