ഭൂമി വീണ്ടും ഹിമയുഗത്തിലേക്ക് ?

0
105

ഇനിയുള്ള 30 വർഷത്തിൽ ഭൂമി സൗരോർജം കുറഞ്ഞ് ചെറു ഹിമയുഗത്തിലേക്ക് കടക്കുകയാണെന്ന് മുന്നറിയിപ്പ്. ഭൂമിയിൽ പലയിടത്തും
ഹിമക്കൊടുങ്കാറ്റുകളും തണുത്തുറഞ്ഞ കാലാവസ്ഥയും ഉണ്ടാകുമെന്നാണ് ഗവേഷകർ പറയുന്നത് . സൂര്യതാപവും സൗരോർജവും കുറഞ്ഞ
അവസ്ഥയിലാകുന്നത് വിളകളുടെ വളർച്ചയെ സാരമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍ . 200 കൊല്ലത്തിനിടെ ആദ്യമായാണ് സൗരോർജം ഇത്രയും കുറഞ്ഞ അവസ്ഥയില്‍ എത്തുന്നതെന്നാണ് അമേരിക്കന്‍ സ്പേസ് ഏജെന്‍സി നാസയിലെ ഗവേഷകർ പറയുന്നത് .

വരാനിരിക്കുന്ന ചെറു ഹിമയുഗത്തിൽ ഇപ്പോള്‍ തണുപ്പുള്ള സ്ഥലങ്ങളിൽ തുടര്‍ച്ചയായി 12 മാസം വരെ ദൈർഘ്യത്തിൽ ഒരു ഡിഗ്രി സെൽഷ്യസിൽ താഴെ ശരാശരി താപനില അനുഭവപ്പെടാം. സൂര്യൻ ശീതകാല നിദ്ര എന്ന അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് . ഇതോടെ മൈനസ് 50 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില താഴ്ന്നു പോയേക്കാം . ഈ ശൈത്യാവസ്ഥ ഗുരുതരമായ പരിണതഫലങ്ങൾ ഉണ്ടാക്കുന്നില്ലങ്കിലും സൗരോർജം പൂർവസ്ഥിതിയിലെത്താൻ 2053 വരെ കാത്തിരിക്കേണ്ട
തായി വരും. ഈ അടുത്ത കാലത്ത് കാനഡ,ഐസ്‌ലൻഡ് എന്നീ രാജ്യങ്ങളില്‍ അതിശൈത്യം അനുഭവപ്പെട്ടത് ഈ പ്രക്രിയയുടെ ഭാഗമാണെന്നും
സൈന്റിസ്റ്റ്‌ പ്രഫസർ സർക്കോവ പറയുന്നു.
1645 മുതൽ 1715 വരെയാണ് ഒടുവില്‍ സൗരോർജ പ്രസരണം താഴ്ന്ന നിലയിലെത്തിയത്. ഈ കാലയളവിൽ തേംസ് നദി, ആംസ്റ്റർഡാം കനാൽ എന്നിവിടങ്ങളില്‍ ജലം പലപ്പോഴും തണുത്തുറഞ്ഞ അവസ്ഥയിലായിരുന്നു. 2025 ഓടെ ഇതിനു സമാനമായ സാഹചര്യങ്ങൾ ഇനിയും ഭൂമിയിൽ ഉണ്ടാകുമെന്നാണ് നാസയിലെ ഗവേഷകർ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് .