കൊല്ലം: മനുഷ്യജീവന് ഭീതി വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരായ പോരാട്ടങ്ങള്‍ക്ക് സര്‍ക്കാരിന് താങ്ങായി മാതാ അമൃതാനന്ദമയി മഠം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ധനസഹായമാണ് ഇതില്‍ എടുത്തു പറമയണ്ടത്.
ഭാരതസര്‍ക്കാരിന്റെ പിഎം കെയര്‍സ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപയുമായി ആകെ 13 കോടിരൂപയാണ് മഠം സഹായ ധനമായി നല്‍കുക. ഇതിന് പുറമേ കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ സൗജന്യ ചികിത്സയും നല്‍കും.
ഇതിനിടെ, അമൃത സര്‍വകലാശാലയും, അമൃത ആശുപത്രിയും ചേര്‍ന്ന് ഒരു മാനസികാരോഗ്യ ടെലിഫോണ്‍ സഹായകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. കോവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മര്‍ദ്ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായാണ് ഇത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വവും സജീവമാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ട് ദുരിതത്തിലായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമായിരിക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.
അതേസമയം, കേരളത്തില്‍ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പ്രതികരണം എത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ മാത്രം നിയന്ത്രിച്ചതുകൊണ്ടും ഫലമില്ല. സമീപ പ്രദേശങ്ങളിലും രോഗം കുറയണമെന്നും, എങ്കിലും നമ്മുടെ അധ്വാനം ഫലം കണ്ടെന്നും രോഗികളുടെ എണ്ണം കുറയുന്നെന്ന് കരുതി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ഇന്നലെ ഒരു രോഗി പോലും ഇല്ലാതിരുന്നത് ഏറെ ആശ്വാസകരമാണ്. കുറേപേര്‍ക്ക് കൂടി രോഗം ഇന്ന് ഭേദമാകും. നിലവില്‍ ആരും ഗുരുതര അവസ്ഥയിലില്ല.
രോഗികളുമായി അടുത്ത് ഇടപഴകുന്നവര്‍ക്ക് റാപിഡ് ടെസ്റ്റില്‍ പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. വിദേശത്തു നിന്ന് എത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യാന്‍ സൗകര്യമൊരുക്കും. എന്നാല്‍ അവരുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു.

You must be logged in to post a comment Login