ലോകത്താകെ കോവിഡ് ലോക്ഡൗൺ തുടരുമ്പോൾ അന്തരീക്ഷ മലിനീകരണം കുത്തനെ കുറയുന്നു. ഡൽഹിയിൽ എട്ടിലൊന്നിൽ താഴെയായി മലിനീകരണതോത് . കൊച്ചിയിൽ മലിനീകരണം പകുതിയോളമായി. രൂക്ഷമായ മലിനീകരണം നിലനിന്നിരുന്ന നഗരങ്ങളെല്ലാം തൃപ്തികരമായ മലിനീകരണ നിലവാരത്തിലേക്കു മാറിയിട്ടുണ്ട് .കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ എംജി സർവകലാശാലയുടെ പരിസ്ഥിതി പഠന വിഭാഗമാണ് ഇപ്പോൾ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
വായു ഗുണനിലവാര സൂചിക
50 ൽ താഴെ – മലിനീകരണമില്ല
50 മുതൽ 100 – തൃപ്തികരം (ചെറിയ ശ്വാസതടസ്സത്തിനു സാധ്യത)
100 മുതൽ 200 – മോഡറേറ്റ് (ശ്വാസതടസ്സം, പ്രത്യേകിച്ചും ആസ്മ, ഹൃദ്രോഗം എന്നിവ ഉള്ളവർക്ക്)
200 മുതൽ 300 – മോശം (എല്ലാവർക്കും ശ്വാസതടസ്സം)
300 മുതൽ 400– വളരെ മോശം (ശ്വാസകോശ രോഗങ്ങൾക്കു സാധ്യത)
400നു മുകളിൽ – രൂക്ഷം (ആരോഗ്യത്തെ ബാധിക്കുന്ന നില)
പ്രധാന നഗരങ്ങളിലെ മലിനീകരണ നിലയിലെ മാറ്റം
നഗരം, ജനുവരി ഒന്നിലെ നില, മാർച്ച് 28ലെ നില ചുവടെ
ഡൽഹി 430 50
കാൺപുർ 445 63
ഫരീദാബാദ് 429 84
ഗയ 385 92
വാരാണസി 350 54
പട്ന 377 137
ലക്നൗ 436 81
ആഗ്ര 64 49
ഗുഡ്ഗാവ് 409 66
മുസഫർപുർ 469 191
കൊച്ചി 113 63
കോഴിക്കോട് 76 53
തിരുവനന്തപുരം 90 44
ഇന്ത്യയിൽ ഏറ്റവും മലിനീകരണമുണ്ടായിരുന്ന 10 നഗരങ്ങളിൽ ഇപ്പോൾ മലിനീകരണം വളരെ കുറവാണ്. വ്യവസായ മേഖലയിൽ നിന്നുള്ള വാതകങ്ങൾ, വാഹനങ്ങളുടെ പുക, നിർമാണ മേഖലയിലെ പ്രവർത്തനം, തീകത്തിക്കൽ തുടങ്ങിയവ കുറഞ്ഞതാണ് അന്തരീക്ഷ മലിനീകരണം കുറയാൻ കാരണമായത്

You must be logged in to post a comment Login