പൂച്ചയെ രക്ഷിക്കാൻ 7 വയസുള്ള കൊച്ചുമകനെ കയറില്‍ കെട്ടി നാലാം നിലയിലേക്കിറക്കി മുത്തശ്ശി ! വീഡിയോ

0
151

ചൈനയിലെ ഒരു ഫ്ലാറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. അഞ്ചാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കെണിയിൽ നിന്നും നാലാം നിലയിൽ വീണ വളർത്തുപൂച്ചയെ എടുക്കാൻ കൊച്ചുമകനെ കയറില്‍ കെട്ടിയിറക്കുകയാണ് മുത്തശ്ശി. നാലാം നിലയിലെ ഒരു ഫ്ലാറ്റിന്റെ ജനൽപ്പടിയിലേക്കാണ് പൂച്ചവീണത്. ഏഴു വയസോളം മാത്രം പ്രായമുള്ള കുട്ടിയും പൂച്ചയെ കയ്യിൽ കിട്ടുവോളം ശ്രമം ഉപേക്ഷിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. വെറും ഏഴുവയസ് മാത്രം പ്രായമുള്ള കുട്ടിയേയാണ് സാഹസികമായ രീതിയിൽ കയറില്‍ കെട്ടിയിറക്കിയത്. തൊട്ടടുത്ത ഫ്ലാറ്റിലുള്ള താമസക്കാര്‍ ആണ് വിഡിയോ പകർത്തിയത്. വൈറലായ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കണ്ടത്.
പൂച്ചയെ രക്ഷപെടുത്തുന്നത് കൊച്ചുമകന്റെ ജീവൻ പണയംവെച്ചാണോ എന്നാണ് വിഡിയോ കണ്ടവർ കമന്റ് ചെയ്യുന്നത്.