ലോകമെമ്പാടും കോവിഡ് മരണങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സമ്പൂർണ്ണ ലോക്ഡൗൺ തുടരുന്ന ഈ സമയത്ത് ആശുപത്രികളിലും വീടുകളുമായി നിരവധി പേരാണ് ഐസൊലേഷനിൽ കഴിയുന്നത്.എന്നാൽ ഐസൊലേഷനിൽ കഴിയുന്ന 93 വയസ്സുകാരനായ അപ്പൂപ്പന്, ക്ഷേമം അന്വേഷിച്ച് അഞ്ചുവയസ്സുകാരി അയച്ച ഒരു കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
അഞ്ചു വയസ്സുകാരിയുടെ കത്തിലെ ഉള്ളടക്കം ഇങ്ങനെ
“ഹലോ എന്റെ പേര് കിരാ എന്നാണ്, എനിക്ക് അഞ്ചു വയസ്സാണ്. കൊറോണ വൈറസ് കാരണം എനിക്ക് വീടിനുള്ളില്‍ കഴിഞ്ഞേ പറ്റൂ. നിങ്ങള്‍ ഒകെ ആണോ എന്ന് എനിക്കറിയണമെന്നുണ്ട്. നിങ്ങള്‍ തനിച്ചല്ലെന്ന് ഓര്‍മപ്പെടുത്താനാണ് ഈ കത്ത്. കഴിയുമെങ്കില്‍ മറുപടി അയക്കുക”.
അവളുടെ കത്ത് കിട്ടിയതിനു ശേഷം സ്വന്തം കൈപ്പടയിൽ എഴുതിയ മറുപടി കത്തും അദ്ദേഹം നല്‍കി. തന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച് കത്തയച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും. ഐസൊലേഷനില്‍ കഴിയുമ്പോള്‍ ലഭിക്കുന്ന ഈ കരുതലിന് നന്ദിയുണ്ടെന്നുമായിരുന്നു മറുപടി കത്തിൽ. വൈറസിന്റെ പിടിയില്‍ നിന്ന് എല്ലാവര്‍ക്കും പുറത്തുകടക്കാന്‍ ഉടനെ കഴിയട്ടെയെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. കത്തിനൊപ്പം തനിക്ക് സമ്മാനിച്ച മഴവില്ലിന്റെ ചിത്രം ജനലില്‍ പതിക്കുമെന്നും രണ്ടുപേര്‍ക്കും ഉടന്‍ ഐസൊലേഷനില്‍ നിന്ന് മുക്തരാകാന്‍ കഴിയട്ടെയെന്നും വാക്കുകളിലൂടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്റെ 93 വയസ്സുകാരനായ മുത്തച്ഛൻ ഐസൊലേഷനിൽ കഴിയുകയാണ്. അദ്ദേഹത്തിന് അഞ്ച് വയസ്സുള്ള അയൽക്കാരിയിൽ നിന്ന് ഏറ്റവും മനോഹരമായ കത്ത് ലഭിച്ചിരിക്കുകയാണ് എന്ന വിവരണത്തോടെ ഒരു ട്വിറ്റർ ഉപയോക്താവാണ് അഞ്ചു വയസ്സുകാരിയുടെ കത്തും അതിനുള്ള അപ്പൂപ്പന്റെ അദ്ദേഹത്തിന്റെ മറുപടിയും ഷെയർ ചെയ്തിരിക്കുന്നത് വിട്ടിരിക്കുന്നത്.ചെറിയ പ്രായത്തിലും നന്മയുള്ള,നിഷ്കളങ്കത്വമുള്ള ഒരു തലമുറ വളർന്നു വരുന്നതിൽ വളരെയധികം സന്തോഷമാണ് വൈറലാകുന്ന ഈ കാത്തുകൾക്ക് പിന്നിൽ.

You must be logged in to post a comment Login