രാജീവ് രവി നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന തുറമുഖം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. വെത്യസ്ഥ ഗെറ്റപ്പിലാണ് നിവിന്‍പോളി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
” പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ വെല്ലുവിളികളില്‍ പതറാത്ത കുറെ മനുഷ്യര്‍ വിയര്‍പ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം ” എന്നാണ് തുറമുഖത്തെ വിശേഷിപ്പിക്കുന്നത് .
ചിത്രത്തിലെ നായിക നിമിഷ സജയന്‍ ആണ്. ഇന്ദ്രജിത്, പൂര്‍ണിമ ഇന്ദ്രജിത്, ബിജു മേനോന്‍,ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, മണികണ്ഠന്‍ ആചാരി, സുദേവ് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന തുറമുഖം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. രാജീവ് രവിയുടെ കമ്മട്ടിപ്പാടവും അന്നയും
റസൂലും കൊച്ചി പശ്ചാത്തലമായ ചിത്രങ്ങളാണ്
നിവിന്‍പോളി ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രംരാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ ആണ്. ചിത്രത്തിലെ അക്ബര്‍ എന്ന കഥാപാത്രത്തിന് വളരെ മികച്ച അഭിപ്രായങ്ങൾ ആണ് ലഭിച്ചത്.

You must be logged in to post a comment Login