പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 2 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. വടശ്ശേരിക്കര സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കുമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. റാന്നിയില്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയവരുടെ ബന്ധുക്കളാണ് ഇവര്‍ രണ്ടുപേരും. ഇറ്റലിയില്‍ നിന്നെത്തിയവര്‍ വടശ്ശേരിക്കരയിലുള്ള ഇവരുടെ വീട്ടിലും സന്ദര്‍ശനം നടത്തിയിരുന്നു. അതോടെ പത്തനംതിട്ടയില്‍ 7 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

You must be logged in to post a comment Login