മുംബൈ: ഇന്ത്യ – വിന്‍ഡീസ് ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും ഒപ്പത്തിനൊപ്പം. വിന്‍ഡീസിനെതിരായ പരമ്പരക്ക് ശേഷം ഇരുവര്‍ക്കും 2633 റൺസ് വീതമായി. രോഹിത് 104ഉം കോലി 75ഉം മത്സരത്തിലാണ് 2633 റൺസ് നേടിയത്. വിന്‍ഡീസിനെതിരായ പരമ്പരയുടെ തുടക്കത്തിൽ രോഹിത് ആയിരുന്നു മുന്നിൽ. കോലി 183 റണ്‍സും രോഹിത് 94 റണ്‍സും പരമ്പരയിൽ നിന്ന് നേടി.
വിന്‍ഡീസിനെതിരെ ഇന്നലെ നടന്ന അവസാന ടി20യില്‍ വെടിക്കെട്ട് ബാറ്റിംഗാണ് ഇരുവരും പുറത്തെടുത്തത്. രോഹിത് 34 പന്തില്‍ 71 റണ്‍സെടുത്തപ്പോള്‍ കോലി 29 പന്തില്‍ നിന്ന് 70 റണ്‍സ് അടിച്ചെടുത്തു. കോലി ഏഴ് സിക്‌സും രോഹിത് അഞ്ച് സിക്‌സും പറത്തി.
ഇരുവരും തകര്‍ത്തടിച്ചപ്പോള്‍ 67 റൺസ് ജയത്തോടെ വിന്‍ഡീസിനെതിരായ ട്വന്‍റി 20 പരമ്പര(2-1) ഇന്ത്യ സ്വന്തമാക്കി. വിജയലക്ഷ്യമായ 241 റൺസ് പിന്തുടര്‍ന്ന വിന്‍ഡീസ് എട്ടിന് 173 റൺസിലേക്ക് ഒതുങ്ങി. രോഹിത്തിനും കോലിക്കും പുറമെ കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗും(56 പന്തില്‍ 91) ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. കെ എല്‍ രാഹുല്‍ കളിയിലെയും വിരാട് കോലി പരമ്പരയിലെയും താരമായി.

You must be logged in to post a comment Login