ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ക്രൂര ബലാത്സഗത്തിനിരയാക്കി കത്തിച്ച പ്രതികളെ പോലീസ് വെടി വെച്ച് കൊന്നതു ഇന്ത്യ ഇന്നലെ ആഘോഷം ആക്കിയിരുന്നു.
എന്നാല്‍ മറ്റൊരു തരത്തില്‍ നോക്കിയാല്‍ ഈ സംഭവത്തിനു ഒരു മറു പുറം കൂടി ഉണ്ട്.
പ്രതികള്‍ എന്ന് ആരോപിക്കപ്പെട്ടു വെടിയേറ്റ് മരിച്ച ഈ നാല് പേര്‍ തന്നെയാണോ യഥാര്‍ത്ഥ പ്രതികള്‍ എന്നതിന് വ്യക്തത ലഭിക്കും മുന്‍പുള്ള പോലീസിന്റെ ഈ നടപടി എല്ലാ അര്‍ത്ഥത്തിലും നിയമവാഴ്ചയുടെ പരാജയമാണെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ക്കും അഭിപ്രായം ഉണ്ട്
നിലവില്‍ FIR മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കേസില്‍ വെക്തമായ ഒരു അന്വേഷണം നടത്തുകയോ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയോ പോലിസ് ചെയ്തിട്ടില്ല. ഈ അവസരത്തില്‍ കൂടുതല്‍ അന്വേഷണത്തിന് മുതിരാതെ ഇങ്ങനെയൊരു കാട്ടുനീതി നടപ്പിലാക്കിയതിനു പിന്നില്‍ ഗൂഡലക്ഷ്യങ്ങള്‍ ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പോലീസിന്റെ ഈ കിരാതനടപടിയോട് ഒരു പരിഷ്‌കൃത സമൂഹം എന്ന നിലയില്‍ യോജിക്കാനാകുന്നതല്ല.
പ്രതികള്‍ ആക്രമിച്ചു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവച്ചു എന്നാണു പോലീസിന്റെ വാദം എന്നാല്‍ ഏറ്റുമുട്ടല്‍ കൊലയുടെ നിയമ വശങ്ങളും പോലീസിന്റെ മോഴികളിലെ പൊരുത്ത കേടുകളും ഇപ്പോള്‍ ചര്‍ച്ച ആകുകയാണ്.
പോലിസ് പറയുന്നത്
പോലിസ് കസ്റ്റഡിയില്‍ ഉള്ള പ്രതികളുമായി തെളിവെടുക്കുന്നതിന് വേണ്ടി വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിൽ കുറ്റകൃത്യം നടന്ന ടോൾ ബൂത്തിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് എത്തുന്നു. കൂടുതൽ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി കുറ്റകൃത്യം പുനരാവിഷ്‌ക്കാന്‍ പ്രതികളോട് ആവശ്യപ്പെടുന്നു. ഇതിനിടയിൽ പ്രതികൾ പോലീസിന്റെ കയ്യിൽ നിന്ന് തോക്ക് തട്ടിയെടുത്ത ശേഷം ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുന്നു.
തുടര്‍ന്ന്‍ ഇവരെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പോലീസുകാർക്ക് പരുക്കേല്‍ക്കുന്നു. ഇതോടെ പ്രതികളെ വെടി വെച്ചു കൊല്ലുകയായിരുന്നു എന്നാണു സിറ്റി പോലിസ് കമ്മിഷണര്‍ സി പി സജ്ജനാര്‍ വെക്തമാക്കിയത്
ലോറി ഡ്രൈവറായ മുഹമ്മദ് പാഷ, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സംശയമുന്നയിച്ച് മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന് ഭരണഘടന അവകാശം നിലനില്‍ക്കുന്ന രാജ്യത്താണ് നിയമം മൂലം കുറ്റവാളിയെന്നു വിധിക്കപ്പെടുന്നതിനു മുന്‍പ് തന്നെ നാല് യുവാക്കള്‍ നിയമപാലകരുടെ കയ്യാല്‍ തെരുവില്‍ വധിക്കപ്പെടുന്നത്. നീതി ലഭ്യമായോ എന്ന് അവനവന്‍ തന്നെ സ്വന്തം മനസാക്ഷിയോട് ചോദിച്ചു നോക്കണം.

You must be logged in to post a comment Login