കോട്ടയം: കോവിഡ്-19 സ്ഥിരീകരിച്ച റാന്നി സ്വദേശിയായ ദമ്പതികളുടെ നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഹൃദ്‌രോഗിയായ 91 കാരന്റെ ആരോഗ്യനില മോശമായിത്തന്നെ തുടരുന്നു. എന്നാല്‍ ഇയാളുടെ 85 കാരിയായ ഭാര്യയുടെ നില ഇന്ന് രാവിലെ കൂടുതല്‍ മോശമായി. രോഗം സ്ഥിരീകരിച്ച നാലു പേരാണ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 9 പേരെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. കൂടാതെ ഒരാളെ കോട്ടയം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും ഇന്നലെ പ്രവേശിപ്പിച്ചിട്ടുണ്ട്. തൊടുപുഴ സ്വദേശിയായ യുവാവിനെയും കുവൈറ്റില്‍ നിന്ന് എത്തിയ തിരുവാര്‍പ്പ് സ്വദേശിനിയെയും ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള 76 പേരെകൂടി വീടുകളില്‍ പാര്‍ക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. ഇതുവരെ 167 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

You must be logged in to post a comment Login