കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും കണക്ടഡ് ബസ് സർവീസ് ഉള്ള ചുരുക്കം ചില ബസ്സ്റ്റാൻഡുകളിൽ ഒന്നാണ് കോട്ടയം KSRTC സ്റ്റാൻഡ് ,
വളരെ തിരക്കേറിയതും കേരള റോഡ് ട്രാസ്പോർട് കോര്‍പറേഷന്‍റെ പ്രധാനപ്പെട്ട ഹബ്ബുകളില്‍ ഒന്നുമായ കോട്ടയം KSRTC സ്റ്റാൻഡ് ഇന്ന് കോട്ടയംകാര്‍ക്ക് അപമാനമായി മാറിയിരിക്കുന്നു.
കുണ്ടും കുഴിയും നിറഞ്ഞ ബസ് സ്റ്റാന്‍ഡിന് പുറമേ അടിസ്ഥാന സൗകര്യങ്ങള്‍ പോലും കോട്ടയം ബസ് സ്റ്റാന്‍ഡില്‍ ഇപ്പോള്‍ ലഭ്യമല്ല. വൃത്തിയുള്ള ടോയിലെറ്റുകളോ വിശ്രമമുറികളോ ഇല്ല, അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനുള്ള സൗകര്യമില്ല. യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടങ്ങളോ അനൌന്‍സ്മെന്‍റ് സവിധാനങ്ങളോ പോലും കോട്ടയം ബസ് സ്റ്റാന്‍ഡില്‍ നിലവില്ല. ബസുകളുടെ സമയക്രമത്തിനെ കുറിച്ചോ മറ്റു കാര്യങ്ങളെ കുറിച്ചോ ചോദിച്ചാല്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ മനവൃതം പാലിക്കുന്നു. ഇതിനെല്ലാം പുറമേ കച്ചവടം എന്ന പേരില്‍ ആളുകളെ വിഡ്ഢികളാക്കുന്ന കച്ചവടക്കാരും . കോട്ടയം ബസ് സ്റ്റാന്‍ഡില്‍ നിന്നും പ്രമുഖ കമ്പനികളുടെ പേരില്‍ ലഭിക്കുന്ന പല ഉല്‍പന്നങ്ങളും നിലവാരമില്ലത്തതും കേട്ടുകേള്‍വി പോലും ഇല്ലാത്തതുമായ കമ്പനികളുടേതുമാണ്. .
കോട്ടയം KSRTC ബസ് സ്റ്റാൻഡിനെ പറ്റി സൂരജ് പാലക്കാരന്റെ നേതൃത്തത്തില്‍ True Tv തയ്യാറക്കിയ റിപ്പോര്‍ട്ടിലേക്ക് .

You must be logged in to post a comment Login