കൊറോണ (കോവിഡ്-19) ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി.

0
455

കൊറോണ (കോവിഡ്-19) വൈറസ് ബാധ പ്രതിരോധത്തെക്കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് നിയമപ്രകാരമാണു നടപടിയെടുക്കുന്നത്. ഇറ്റലിയില്‍ നിന്നും വന്ന 3 പേര്‍ക്കും അവരുടെ സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കും വൈറസ് ബാധിച്ചതിനെ തുടര്‍ന്നാണു കര്‍ശന നടപടിയിലേക്കു നീങ്ങാന്‍ തീരുമാനമായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസ്സുള്ള കുട്ടിക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട് കുട്ടിയും കുട്ടിയുടെ അച്ഛനും അമ്മയും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഒരു കാരണവശാലും അവഗണിക്കരുതെന്നും മന്ത്രി പറഞ്ഞു.