തിരുവനന്തപുരം: കൊറോണ വൈറസ് സ്ഥിരീകരിച്ച കേരളത്തിലെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ 75 ജില്ലകളും അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശം വന്നതിനെ തുടര്‍ന്ന് കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസര്‍കോട്, മലപ്പുറം കണ്ണൂര്‍, കോട്ടയം എന്നീ ജില്ലകള്‍ അടച്ചിടാനാണ് തീരുമാനമായതായി ചീഫ് സെക്രട്ടറി ഉള്‍പ്പടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ 7 ജില്ലകളിലും പുതിയതായി യാതൊരു നിയന്ത്രണങ്ങളും നടപ്പാക്കുന്നില്ലെന്നും എന്നാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

You must be logged in to post a comment Login