കാവസാക്കി Z900 വിപണിയില്‍ ഏത്തി . കാവസാക്കി ആരാധകർക്ക് ഈ ക്രിസ്സ്മസ്സ് സ്പെഷ്യൽ ആണ്. ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കളായ കാവസാക്കി ക്രിസ്സ്മസ്സ് ദിവസം ആയ ഡിസംബര്‍ 25 നു Z900 പുറത്തിറക്കിയിരിക്കുന്നയാണ് . കാവസാക്കിയുടെ ബൈക്കുകളിൽ ഏറെ ആരാധകരുള്ള Z900 നേക്കഡ് മോഡലിന്റെ 2020 വേർഷന് 8.50 ലക്ഷം രൂപ മുതലാണ് ഷോറൂം വില ആരംഭിക്കന്നത്. ഇത് വരെ വില്പനയിലുണ്ടായിരുന്ന മുൻ മോഡലിന് 7.69 ലക്ഷം രൂപയായിരുന്നു വില. ഏകദേശം 81,000 രൂപയുടെ വില വർധനവാണ് പുത്തൻ മോഡൽ കാവസാക്കി Z900-ന്.
ഇന്ത്യയിൽ അടുത്ത വർഷം ഏപ്രിൽ മുതൽ നിലവിൽ വരുന്ന BS6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ അനുസരിച്ച് പരിഷ്കരിച്ച എൻജിനാണ് 2020 Z900-ലെ പ്രധാന മാറ്റം. പുതിയ Z900- കാവാസാക്കിയിൽ നിന്ന് ഇന്ത്യയിൽ വില്പനക്കെത്തുന്ന ആദ്യ BS6 പരിഷ്‌കാരങ്ങൾ പാലിക്കുന്ന മോട്ടോർസൈക്കിളാണ് . നിലവിൽ വില്പനയിലുണ്ടായിരുന്ന 948 സിസി, ഇൻലൈൻ-4 സിലിണ്ടർ എഞ്ചിൻ ആണ് പരിഷ്കരിച്ചിരിക്കുന്നത്. 124 എച്ച്പി പവറും 97 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന എൻജിനു BS6 പരിഷ്കാരങ്ങൾക്കു ശേഷവും ഔട്പുട്ടിൽ മാറ്റമില്ല എന്നത് ശ്രദ്ദേയമാണ് . സ്ലീപ്പർ ക്ലച്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന ആറ് സ്പീഡ് ഗിയർ ബോക്‌സാണ് കാവസാക്കി Z900-ന് ഉള്ളത്
മാനുവൽ,റെയിൻ, റോഡ്, സ്‌പോർട്ട്, എന്നിങ്ങനെ നാല് റൈഡിങ് മോഡുകൾ 2020 Z900-നുണ്ട്. ഇത് കൂടാതെ മൂന്ന് ലെവൽ ട്രാക്ഷൻ കണ്ട്രോളും രണ്ട് പവർ മോഡുകളും കാവസാക്കി പുത്തൻ Z900-ൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഓൾ എൽഇഡി ഹെഡ്‌ലാംപ് ആണ് പ്രകടമായ പ്രധാന വ്യത്യാസം. പുതിയ Z900-ൽ 10.9 ഇഞ്ച് കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. കവാസാക്കി റൈഡിയോളജി ആപ്പ് വഴി ഈ ഇന്റസ്ട്രുമെൻറ്റ് ക്ലസ്റ്ററും റൈഡറുടെ സ്മാർട്ട്‌ഫോണും കണക്റ്റ് ചെയ്യാനാകും എന്നതും പുതിയ ഫീച്ചർ ആണ്.
മെറ്റാലിക് മെറ്റാലിക് ഫ്ലാറ്റ് സ്പാർക് ബ്ലാക്ക്/സ്പാർക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് 2020 Z900-നെ ഇന്ത്യയിൽ കാവസാക്കി മോട്ടോർ
അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ സെഗ്മെന്റിൽ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ എസ് , കെടിഎം 790 ഡ്യൂക്ക്സു ,സുക്കി ജിഎസ്എക്സ്-എസ് 750, എന്നീ മോഡലുകളാണ് 2020 കവാസാക്കി Z900-ന്റെ പ്രധാന എതിരാളികൾ.