ഓസ്ട്രേലിയയിലെ സിഡ്നിയിൽ പൊലീസുകാരന്റെ മുഖത്തേക്ക് തുപ്പിയ സ്ത്രീയെ അറസ്റ്റ് ചെയ്തു. 50 കിലോമീറ്റർ വേഗത അനുവദിച്ച റോഡിൽ 120 കിലോമീറ്റർ വേഗതയിൽ അപായസൂചനയായി ലൈറ്റ്കളും ഓണാക്കിയാണ് യുവതി വാഹനം ഓടിച്ചത്. പോലീസ് തടഞ്ഞു നിർത്തിയിട്ടും യുവതി വാഹനത്തിൽ നിന്നും ഇറങ്ങാൻ തയ്യാറായില്ല. തുടർന്ന് യുവതിയെ ബലപ്രയോഗത്തിലൂടെ പൊലീസ് പുറത്തിറക്കുകയായിരുന്നു.
അമിത വേഗത്തിൽ വാഹനം ഓടിച്ചതിനും പൊലീസിനു നേരെ ആക്രമണം നടത്തിയതിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്.
അതേസമയം, താൻ കോവിഡ്–19 പരിശോധനയ്ക്കായി പോകുന്നതിനിടെയാണ് പൊലീസ് തന്നെ അറസ്റ് ചെയ്തതെന്നാണ് യുവതിയുടെ വിശദീകരണം. പോലീസ് യുവതിയെ പിടികൂടി കാറിൽ നിന്നും പുറത്തിറക്കി വിലങ്ങു അണിയിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളെന്തിനാണ് വിലങ്ങ് അണിയിക്കുന്നതെന്ന് ചോദിച്ച യുവതി പൊലീസിന്റെ മുഖത്തേക്ക് തുപ്പുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥൻ തുപ്പരുതെന്ന് യുവതിയോട് ഒരു തവണ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പൊലീസ് പറയുന്നത് കേൾക്കാൻ തയാറാകാത്ത യുവതി പൊലീസുകാരന്റെ മുഖത്തേക്ക് വീണ്ടും തുപ്പിയതോടെ രോഷാകുലനായ പൊലീസുകാരൻ യുവതിയെ നിലത്തേക്ക് വലിച്ചിട്ട് മർദ്ദിക്കുകയായിരുന്നു . സോഷ്യൽ മീഡിയയിൽ യുവതിയുടെ പ്രതികരണത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

You must be logged in to post a comment Login