രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ, ദിനങ്ങൾ പിന്നിടുമ്പോൾ സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ച് പുറത്തേക്കിറങ്ങാതെ വീട്ടിൽ തന്നെ തുടരുകയാണ് ഭൂരിഭാഗം ജനങ്ങളും. കഴിഞ്ഞ ദിനങ്ങളിലായി ചുരുക്കം ചില ലോക് ഡൗൺ ലംഘനങ്ങൾ പോലീസ് നേരിട്ട് കൈയോടെ പിടിക്കുന്നുണ്ടെങ്കിലും, ലോക് ഡൗൺ ലംഘിച്ച് കറങ്ങി നടന്ന യുവാവിനെതിരെ സ്വന്തം ഭാര്യ പരാതി നൽകുന്നത് ലോക് ഡൗൺ കാലത്ത് ഇത് ആദ്യ സംഭവമാണ്.
ലോക് ഡൗൺ നിയന്ത്രണത്തെ തുടർന്ന് കടുത്ത പെട്രോളിങ്ങാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്.ജനങ്ങളുടെ സുരക്ഷിതത്വത്തിന്റെ ഭാഗമായി ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടഞ്ഞ് പോലീസ് സജീവമായി തന്നെ രംഗത്തുണ്ട്. ലോക് ഡൗൺ കർശന നിയന്ത്രണത്തെ തുടർന്ന് നിർദേശങ്ങൾ പാലിച്ച് വീട്ടിലിരിക്കാതെ മാതാപിതാക്കളുടെ സുഖവിവരങ്ങൾ അന്വേഷിക്കാനായി തറവാട്ടിലേക്ക് പോകുന്ന യുവാവിനെതിരെ ആണ് അദ്ദേഹത്തിന്റെ ഭാര്യ പരാതി നൽകിയത്. ലോക ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് എല്ലാ ദിവസവും യുവാവ് തറവാട്ടിലേക്ക് ചുറ്റാൻ ഇറങ്ങുകയാണ് എന്നും ഭാര്യ പോലീസിന് നൽകിയ പരാതിയിൽ പരാമർശിക്കുന്നുണ്ട്. ബൈക്കിന്റെ നമ്പർ ഉൾപ്പെടെ കാര്യം വിശദീകരിച്ചു കൊണ്ടായിരുന്നു ഭാര്യ എസ്.ഐയുടെ ഫോണിലേക്ക് പരാതി അയച്ചത്.ലോക് ഡൗൺ ലംഘിച്ച് വാഹനത്തിൽ ചുറ്റുന്ന ആളുടെ വിവരങ്ങൾ വിശദമായി അന്വേഷിച്ചപ്പോഴാണ് പരാതിക്കാരി അയാളുടെ ഭാര്യ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
പരാതിക്കാരിയുമായി പോലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പരാതി പിൻവലിക്കാൻ അവർ തയ്യാറായില്ല. മാതാപിതാക്കളെ കാണാൻ പോകുന്നതിനേക്കാളേറെ, ലോക് ഡൗൺ ലംഘിച്ച് കറങ്ങി നടക്കുമ്പോൾ യുവാവിന് രോഗം ബാധിച്ചാൽ അത് തന്നെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു ഭാര്യ. ഒത്തു തീർപ്പിന് ശ്രമിച്ചിട്ട് പരാതി അവസാനിപ്പിക്കാൻ തയ്യാറാകാത്തതിനാൽ യുവാവിനോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്.ഇത് ലോക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്ന ഭർത്താക്കന്മാർക്ക് ചെറിയ ഒരു പാഠമായിരിക്കിട്ടെ.

You must be logged in to post a comment Login