കൊറോണ വൈറസ് മൂലം മരണ നിരക്ക് ഉയരുന്നതോടെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഭീതിയൊഴിയാതെ ജീവിക്കുകയാണ് ലോകജനത. ഇതിനു പിന്നാലെയാണ് എപ്പോൾ കൊറോണ വൈറസിന്റെ ഉദ്ഭവവും പ്രത്യാഘാതവും പ്രവചിച്ചു കൊണ്ടി 2018 ൽ ഇറങ്ങിയ oru വെബ് സീരിസ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് പങ്കുവെച്ചിരിയ്ക്കുന്നത് . കൊറോണ വൈറസ് വ്യാപനം ബോധപൂർവം പ്ലാൻ ചെയ്ത നടപ്പാക്കിയതാണോ എന്ന ചോദ്യത്തോടെയാണ് 2018ൽ പുറത്തിറങ്ങിയ മൈ സീക്രട്ട് ടെരിയൂസ് എന്ന കൊറിയൻ വെബ് സീരീസിന്റെ പ്രസക്ത ഭാഗം ഹർഭജൻ സിങ് തന്റെ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത് .
This is crazy . If you are home , go on Netflix now ……. Type “My Secret Terrius” and go to season -1 and episode 10 and move straight to 53 minutes point ! (P.S. this season was made in 2018 and we are in 2020) . This is shocking 😡😡😡 was it a plan ?? pic.twitter.com/KqTZwA1IO2
— Harbhajan Turbanator (@harbhajan_singh) March 26, 2020
നിങ്ങൾ വീട്ടിലാണെങ്കിൽ നെറ്റ്ഫ്ലിക്സ് തുറന്ന ശേഷം ‘മൈ സീക്രട്ട് ടെരിയൂസ് (My Secret Terrius) എന്ന് ടൈപ്പ് ചെയ്ത് സീസൺ ഒന്നിലെ 10–ാം എപ്പിസോഡിലേക്ക് പോകുക ആ എപ്പിസോഡിന്റെ 53–ാം സെക്കൻഡ് മുതൽ കാണൂ (ഈ സീരീസ് 2018ൽ പുറത്തിറങ്ങിയതാണ്. നമ്മൾ ഇപ്പോൾ ജീവിക്കുന്നത് 2020ലും). ഇതിന്റെ ഉള്ളടക്കം ഞെട്ടിക്കുന്നതാണ്. എല്ലാം മനഃപൂർവമായിരുന്നോ ?’
എന്നാണ് വിഡിയോ പങ്കുവച്ച് ഹർഭജൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഈ വിഡിയോ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലാണ്. സീരീസിലെ ആശുപത്രിയിൽ വച്ചുള്ള ഡോക്ടറും ഒരു സ്ത്രീയും തമ്മിലുള്ള ചെറിയൊരു സംഭാഷണ ശകലമാണ് ഹർഭജൻ പങ്കുവച്ച വിഡിയോയിലുള്ളത്. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് ഡോക്ടർ സ്ത്രീക്ക് മുന്നറിയിപ്പു നൽകുന്നതാണ് രംഗം. ” ഈ വൈറസ് മനുഷ്യന്റെ ശ്വസന പ്രക്രിയയെയാണ് ബാധിക്കുക” എന്നതടക്കമുള്ള അവിശ്വസനീയമായ സാമ്യതകളാണ് ചിത്രവും യാഥാർഥ്യവും തമ്മിലുള്ളത്.
വിഡിയോയിൽ സാർസിന്റെയും (SARS) മെർസിന്റെയും (MERS) ഫ്ലൂവിന്റെയുമൊക്കെ ഗണത്തിൽപ്പെടുന്ന വൈറസാണിതെന്നും മരണനിരക്ക് 90 ശതമാനത്തിലേക്ക് ഉയർത്താൻ വേണ്ടി ചിലർ ഈ വൈറസിനെ മ്യൂട്ടേഷന് വിധേയമാക്കിയിട്ടുണ്ട് എന്നും ഡോക്ടർ മുന്നറിയിപ്പു നൽകുന്നു. മാത്രമല്ല, വൈറസ് സജീവമാകാനെടുക്കുന്ന കാലയളവിൽ പോലുമുണ്ട് സമാനത. ഇതിനു മരുന്നുണ്ടോ എന്ന സ്ത്രീയുടെ ചോദ്യത്തിന് ഇല്ലെന്നാണ് ഡോക്ടർ മറുപടി പറയുന്നത്. മാത്രമല്ല, മരുന്ന് കണ്ടെത്താനുള്ള നീക്കം ദുഷ്കരകമായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വിഡിയോ കണ്ടു കഴിയുമ്പോൾ സ്വാഭാവികമായും നമ്മുടെയും മനസ്സിലുയരുന്ന ചോദ്യം : എല്ലാം മനഃപൂർവമായിരുന്നോ എന്നായിരിക്കും.

You must be logged in to post a comment Login