Connect with us

Hi, what are you looking for?

News

അമിത വണ്ണം കുറയാൻ ആ​ഗ്രഹമുണ്ടോ ഇതൊക്കെ ഒന്നു പരീക്ഷിച്ചു നോക്കൂ !

സ്ത്രീക്കും പുരുഷനും ഒരു പോലെ വിഷമം നൽകുന്ന ശരീരത്തിന്റെ അവസ്ഥയാണ് അമിതവണ്ണം ഇതു മൂലം പലപ്പോഴും സമൂഹത്തിൽ അപമാനപ്പെടേണ്ടി വന്നിട്ടുള്ളവർ കുറവല്ല. ശരീര ഭാരം കുറയ്ക്കുക എന്നത്, ആരോ​ഗ്യമുള്ള ഒരു ശരീരം നേടിയെടുക്കുന്നതിന്റെ കൂടെ ഭാ​ഗമാണ്. എന്നാൽ പലരും പാതി വഴിയിൽ പരാജയം സമ്മതിച്ചു മടങ്ങുകയാണ് പതിവ്. എന്നാൽ ഇത് ആത്ര പ്രയാസമുള്ള സം​ഗതിയൊന്നുമല്ല കേട്ടോ? ഒന്നു മനസ്സുവച്ചാൽ ആർക്കും വിജയിക്കാൻ സാധിക്കും. അതിനുള്ള കുറച്ചു വഴികൾ ഇതാ.

1. കൊഴുപ്പുരുക്കുന്ന ഭക്ഷണം

ബീൻസ്, ആപ്പിൾ, ഇഞ്ചി സു​ഗന്ധ ദ്രവ്യങ്ങൾ, ഓട്സ്, ​ഗ്രീൻടീ തുടങ്ങിയവ ശരീരത്തിന്റെ പ്രവർത്തനങ്ങളെ വേ​ഗത്തിലാക്കും ഇതു വഴി കൊഴുപ്പ് ഉരുകുകയും ഭാ​രം കുറയുകയും ചെയ്യും.

2. വ്യായാമം
പ്രതിദിനം 5 കിലോമീറ്റർ എങ്കിലും നടക്കുക. നീന്തൽ വണ്ണം കുറയുന്നതിനുള്ള ഒരു നല്ല വ്യായാമം ആണ്. വീട്ടിൽ ഒരു സൈക്കിൾ ഉണ്ടെങ്കിൽ ഒരു 15 മിനിറ്റ് അത് ഒന്നു ചവിട്ടി നോക്കൂ. ഇതൊക്കെ വണ്ണം കുറയാനുള്ള നല്ല വ്യായാമങ്ങൾ ആണ്.

3. നല്ല ഉറക്കം
ഉറക്കത്തിന് നമ്മുടെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ട് നൈറ്റ് ലൈഫിന് പ്രാധാന്യം കൂടി വരുന്ന ഈ കാലഘത്തിൽ പൊണ്ണത്തടിക്ക് ഒരു പ്രധാന കാരണവും ഉറക്കമില്ലായ്മ തന്നെയാണ്. ഉറക്കം നന്നായില്ലെങ്കിൽ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഇത് ബാധിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്ന് പഠനങ്ങൾ പറയുന്നുണ്ട്.

4. ഉപ്പിന്റെ ഉപയോ​ഗം കുറയ്ക്കുക
ഉപ്പ് നമ്മുടെ ശരീരത്തിലെ ജലാംശത്തെ ബാധിക്കും. നമ്മുടെ ശരീരത്തിൽ കൂടൂതൽ അളവിൽ ജലം പിടിച്ചു നിർത്താൻ ഉപ്പ് കാരണമാവും ഇത് പൊണ്ണത്തടിക്ക് ​ഹേതുവാകുന്നു.

5 വെള്ളം കുടിക്കൂ
ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും വളരെ ​ഗുണകരമാണ്. ഭക്ഷണത്തിന്  മുമ്പ് രണ്ടു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ഭക്ഷണം പെട്ടന്ന് ദഹിക്കുന്നതിനും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതിനും ഉപകരിക്കും. ദിവസവും 8 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. വെറും വയറ്റിൽ വെള്ളം കുടിക്കുന്നതും നല്ലാതാണ്. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറംതള്ളുന്നതിന് സഹായിക്കുന്നു

6. ഉറച്ച തീരുമാനം
തടി കുറയ്ക്കുന്നതിന് ആദ്യം വേണ്ടത് മനസാന്നിദ്ധ്യമാണ്. ഉറച്ച ലക്ഷ്യ ബോധം ഉണ്ടെങ്കിലേ എന്തും നേടിയെടുക്കാനാവൂ എന്ന് മറക്കരുത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....