Connect with us

Hi, what are you looking for?

News

വിറ്റാമിന്‍ സി കുറവ് ; ലക്ഷണങ്ങള്‍ ഇതാ

ഈ കൊറോണക്കാലത്ത് വിറ്റാമിനുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസേന കേള്‍ക്കുന്നതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ് കൊറോണ വൈറസിനെ ചെറുക്കാനുള്ള ഒരു വഴി എന്ന തിരിച്ചറിവാണ് വീണ്ടും ആളുകളെ വിറ്റാമിനുകളുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നത്. ശരീരത്തിന് ഏറെ സഹായകമായ പോഷകമാണ് വിറ്റാമിന്‍ സി. മോശം ഭക്ഷണക്രമം, മദ്യപാനം, അനോറെക്സിയ, കടുത്ത മാനസികസമ്മര്‍ദ്ദം, പുകവലി, ഡയാലിസിസ് എന്നിവ വിറ്റാമിന്‍ സി യുടെ അപര്യാപ്തതയ്ക്ക് പ്രധാന ഘടകമാകുന്നു. കഠിനമായ വിറ്റാമിന്‍ സി യുടെ ലക്ഷണങ്ങള്‍ ശരീരത്തില്‍ വികസിക്കാന്‍ കാലതാമസമെടുക്കുമെങ്കിലും ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളുണ്ട്.
വിറ്റാമിന്‍ സി യുടെ കുറവ് കൊളാജന്‍ രൂപപ്പെടുന്നതിന്റെ വേഗത കുറയ്ക്കുന്നതിനാല്‍, മുറിവുകള്‍ ഉണ്ടായാല്‍ അതുണങ്ങാന്‍ കാലതാമസമെടുക്കുന്നു. വിറ്റാമിന്‍ സി യുടെ അപര്യാപ്തയുള്ളവരില്‍ പഴയ മുറിവുകള്‍ വീണ്ടും തുറക്കാം, ഇത് അണുബാധയ്ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് പരുക്കേല്‍ക്കുമ്പോള്‍, നിങ്ങളുടെ രക്തത്തിലെയും ടിഷ്യുവിലെയും വിറ്റാമിന്‍ സിയുടെ അളവ് കുറയുന്നു. ചര്‍മ്മത്തെ നന്നാക്കുന്നതിന്റെ ഓരോ ഘട്ടത്തിലും പങ്കു വഹിക്കുന്ന കൊളാജന്‍ എന്ന പ്രോട്ടീന്‍ നിര്‍മ്മിക്കാന്‍ നിങ്ങളുടെ ശരീരത്തിന് അത് ആവശ്യമാണ്. വിറ്റാമിന്‍ സി, അണുബാധയെ ചെറുക്കുന്ന ഒരുതരം വെളുത്ത രക്താണുക്കളായ ന്യൂട്രോഫില്ലുകളെ സഹായിക്കുന്നു.
വിറ്റാമിന്‍ സി യുടെ മറ്റൊരു സാധാരണ ലക്ഷണമാണ് മോണയില്‍ ചുവപ്പ്, വീക്കം അല്ലെങ്കില്‍ രക്തസ്രാവം. മതിയായ വിറ്റാമിന്‍ സി ഇല്ലാത്ത ഘട്ടത്തില്‍ ഗം ടിഷ്യു ദുര്‍ബലമാവുകയും വീക്കം സംഭവിക്കുകയും രക്തക്കുഴലുകളിലൂടെ രക്തസ്രാവമുണ്ടാകുകയും ചെയ്യും. വിറ്റാമിന്‍ സിയുടെ കഠിനമായ കുറവ് പല്ല് നഷ്ടപ്പെടാനും ഇടയാക്കും. വിറ്റാമിന്‍ സി നിങ്ങളുടെ രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു, ഇത് നിങ്ങളുടെ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു. ആരോഗ്യമുള്ള പല്ലുകള്‍ക്കും മോണകള്‍ക്കും കൊളാജന്‍ അത്യാവശ്യമാണ്. മോണരോഗമുള്ളവര്‍ രണ്ടാഴ്ച മുന്തിരി കഴിച്ചാല്‍ മോണയില്‍ കൂടുതല്‍ രക്തസ്രാവമുണ്ടാകില്ലെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യകരമായ ചര്‍മ്മത്തില്‍ വലിയ അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് എപിഡെര്‍മിസ് അല്ലെങ്കില്‍ ചര്‍മ്മത്തിന്റെ പുറം പാളിയില്‍. സൂര്യന്റെ ഓക്സിഡേറ്റീവ് നാശത്തില്‍ നിന്നും സിഗരറ്റ് പുക അല്ലെങ്കില്‍ ഓസോണ്‍ പോലുള്ള മലിനീകരണ വസ്തുക്കളില്‍ നിന്നും, വിറ്റാമിന്‍ സി ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. ഇത് കൊളാജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ചര്‍മ്മത്തെ സുന്ദരവും യുവത്വവുമായി നിലനിര്‍ത്തുന്നു. വിറ്റാമിന്‍ സിയുടെ കുറവ് വരണ്ടതും ചുളിവുകളുള്ളതുമായ ചര്‍മ്മം വികസിപ്പിക്കാന്‍ കാരണമാകുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എറണാകുളം എളമക്കര സർക്കാർ ഹയർ സെക്കണ്ടറി...