തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രം അഭിനയരംഗത്ത് നിന്ന് വിരമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ മകനും നടനുമായ ധ്രുവിന്റെ കരിയര്‍ ശ്രദ്ധിക്കാനായും മകന്റെ സിനിമാ ജീവിതത്തിന് വെണ്ട നിര്‍ദേശങ്ങള്‍ നല്കാനുമെക്കെയായി തന്റെ തിരക്കുകള്‍ എല്ലാം മാറ്റിവച്ച്‌കൊണ്ട്
അഭിനയ രംഗത്തു നിന്നും വിക്രം പൂര്‍ണമായും വിരമിക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വിക്രം അഭിനയം നിര്‍ത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ പ്രചരിക്കുകയായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് ഔദ്യോഗികമായ ഒരു പ്രതികരണം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.
പ്രമുഖ മാധ്യമങ്ങളടക്കം പ്രസിദ്ധീകരിച്ച വാര്‍ത്തകളെല്ലാം തന്നെ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും വസ്തുതാ വിരുദ്ധമാണെന്നും താരത്തിന്റെ വക്താവ് സ്റ്റേറ്റ്മെന്റ് പുറത്തിറക്കിരിക്കുകയാണ്.
ഈ റിപ്പോര്‍ട്ടുകള്‍ കണ്ട് ഞെട്ടിപ്പോയെന്നും ഔദ്യോഗികമായി വാര്‍ത്തകള്‍ സ്ഥിരീകരിക്കാതെ ഉള്ള ഇത്തരം തെറ്റായ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ആശ്ചര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വളരെ വ്യത്യസ്തമായ ജോണറിലൂടെ പരീക്ഷണ അടിസ്ഥാനത്തില്‍ ചിത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകരെ നിരന്തരം വിസ്മയിപ്പിച്ച വിക്രമിന് ഇപ്പോള്‍ മോശം കരിയര്‍ ആണുള്ളത്. അദ്ദേഹത്തിന്റെ ഒടുവിലിറങ്ങിയ ‘കാദരം കൊണ്ടേന്‍’ ചിത്രവും പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പരാജയപ്പെടുകയാണ് ചെയ്തത്. അതുകൊണ്ട് താരത്തിന്റെ ശക്തമായ ഒരു തിരിച്ചു വരവിന് പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സാഹചര്യമുണ്ട്.

You must be logged in to post a comment Login