സെറ വനിതാ ഫിലിം അവാർഡ്‌സ് കീഴടക്കി ലൂസിഫറും കുമ്പളങ്ങി നൈറ്റ്സും. ജനപ്രിയചിത്രമായി തിരഞ്ഞെടുത്ത ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ചനടനും മഞ്ജുവാരിയര്‍ മികച്ചനടിയുമായി. ചിത്രം സംവിധാനം ചെയ്ത പൃഥ്വിരാജാണ് ജനപ്രിയ സംവിധായകന്‍.
കുമ്പളങ്ങി നൈറ്റ്സിനെ തേടിയെത്തിയത് മികച്ചചിത്രത്തിനും തിരക്കഥയ്ക്കുമടക്കം നിരവധി പുരസ്കാരങ്ങളാണ് .
സെറ വനിതാ ചലചിത്രപുരസ്കാരത്തിന്റെ വേദിയിൽ ബ്രഹ്മാണ്ഡചിത്രമായ ലൂസിഫറിന്റെ പേരാണ് മുഴങ്ങി കേട്ടത് . ജനങ്ങള്‍ പോയവര്‍ഷം തിരഞ്ഞെടുത്ത ജനപ്രിയചിത്രമായി ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയതിന് അഭിനയ മികവിനുള്ള പുരസ്കാരം മോഹൻലാലിനെ തന്നെ തേടിയെത്തി
മികച്ചനടിയായത് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുതന്നെ. ജനപ്രിയചിത്രത്തില്‍ നിന്ന് മികച്ച ചിത്രത്തിലേക്ക് വന്നപ്പോള്‍ കുമ്പളങ്ങി നൈറ്റ്സിനപ്പുറം മറ്റൊരു പേരുമുണ്ടായിരുന്നില്ല. ഷമ്മിയും സജിയും ബോബിയും, ബേബിയുമെല്ലാം മലയാളികള്‍ മറക്കാത്ത കഥാപാത്രങ്ങളായപ്പോള്‍ ഇവരെ സൃഷ്ടിച്ച ശ്യാം പുഷ്കര്‍ മികച്ച തിരക്കഥാകൃത്തുമായി. സഹനടന്‍, പുതുമുഖ നടി, താര ജോഡി തുടങ്ങി കുമ്പളങ്ങി നൈറ്റസിന് പിന്നെയുമുണ്ടായിരുന്നു പുരസ്കാരങ്ങള്‍. പാര്‍വതി തിരുവോത്തിനെ ഉയരേയിലെ അഭിനയം ജനപ്രിയ നടിയായി. ആഷിക് അബുവിന്റെ വൈറസാണ് സാമൂഹ്യപ്രാധാന്യമുള്ള ചിത്രം. വിജയ് യേശുദാസ് മികച്ച ഗായകനും ശ്രേയ ഗോഷാല്‍ മികച്ച ഗായികയുമായി.

You must be logged in to post a comment Login