ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ നിന്നും ആവശ്യപ്പെട്ട മരുന്ന് കിട്ടാതായതോടെ ഭീഷണിയുയര്‍ത്തിയിരുന്നു ട്രംപ്. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ആണ് ട്രംപ് ആവശ്യപ്പെട്ടത്. ആദ്യം സമ്മതം മൂളാഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യയ്ക്കുനേരെ ട്രംപ് ഭീഷണിയുടെ വാക്കുകള്‍ ഉപയോഗിച്ചത്.
മരുന്ന് നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ്. മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപിന്റെ ആവശ്യം പരിഗണിച്ച് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതിയിലുള്ള നിയന്ത്രണം ഭാഗികമായി നീക്കുകയായിരുന്നു. യു.എസില്‍ നിലവില്‍ 29 മില്യണ്‍ ഹോഡ്രോക്‌സി ക്ലോറോക്വിന്റെ ശേഖരം ഉണ്ടെന്നും അതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളതാണെന്നും നരേന്ദ്രമോദി മികച്ച നേതാവാണെന്നും മഹാനായ മനുഷ്യനാണെന്നും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വിട്ടുനല്‍കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു ഇതിനോടുള്ള ട്രംപിന്റെ പ്രതികരണം.
ഇതിന്റെ കയറ്റുമതി നിര്‍ത്തലാക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കിയിരുന്നത്. എന്നാല്‍, അമേരിക്കയുടെ ആവശ്യം പരിഗണിച്ച് ഒടുവില്‍ മരുന്ന് നല്‍കാന്‍ സമ്മതിക്കുകയായിരുന്നു. അമേരിക്കയില്‍ അതിവേഗമാണ് രോഗം വ്യാപിക്കുന്നത് . മരണസംഖ്യയും ദിനംപ്രതി ഉയരുകയാണ്.

You must be logged in to post a comment Login