തിരുവനന്തപുരം: ലോക്ക്ഡൗണ്‍ എന്നു തീരും എന്നതിനൊപ്പം തന്നെ ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു ചോദ്യമാണ് ലോക്ക്ഡൗണില്‍ കുടുങ്ങിയ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇനി എന്ന് എന്നത്. ഇക്കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ചായിരിക്കും പരീക്ഷയിലും സ്‌കൂള്‍ തുറക്കലിലും അന്തിമ തീരുമാനമെന്നാണ് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. പരീക്ഷകളെല്ലാം തീര്‍ന്ന് മധ്യവേനലവധിയും മൂല്യനിര്‍ണ്ണയവും തുടങ്ങേണ്ട സമയത്ത് എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും മൂന്ന് പരീക്ഷകളാണ് ബാക്കിനില്‍ക്കുന്നത്.
കൊവിഡ് മൂലം സിബിഎസ്ഇ പരീക്ഷമാറ്റിയിട്ടും കേരളം ഒരു ദിവസം കൂടി പരീക്ഷ നടത്തിയിരുന്നു. പിന്നീടായിരുന്നു ഈ നീട്ടിവെക്കല്‍. എന്തായാലും
ലോക്ക് ഡൗണിലെ ഇളവനുസരിച്ച് മാത്രമാണ് ഇനി തീരുമാനം ഉണ്ടാകുക എന്നതാണ് മന്ത്രിയുടെ നിലവിലെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്.
അതേസമയം, ലോക്ക് ഡൗണില്‍ പരീക്ഷാനടത്തിപ്പിന് മാത്രം മൂന്ന് ദിവസത്തെ ഇളവ് കിട്ടിയാല്‍ സാമൂഹിക അകലം ഉറപ്പാക്കാനുള്ള ചില നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വെക്കുന്നുണ്ട്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ രാവിലെ നടത്തി, പ്ലസ് വണ്‍ പരീക്ഷ ഉച്ചക്ക് ശേഷം എന്നാണ് ആലോചന

You must be logged in to post a comment Login