സർക്കാർ പ്രഖ്യാപിത സമ്പൂർണ ലോക് ഡൗൺ പല മേഖലകളെയും വളരെ ഗണ്യമായി ബാധിച്ചെങ്കിലും, പാത്രമംഗലത്തെ മൺ റിങ് നിർമ്മാണത്തെ ലോക് ഡൗൺ കാര്യമായി ബാധിച്ചിട്ടില്ല. പള്ളിക്കു സമീപമുള്ള കുംഭാര സമുദായ കോളനിയിൽ മൺ റിങ് നിർമ്മാണം ഇപ്പോഴും വളരെ ഊർജിതമായി പുരോഗമിക്കുന്നുണ്ട്.
കിണറുകളിൽ സ്ഥാപിക്കുന്ന മൺ റിങ്ങുകളാണ് ഇവർ പ്രധാനമായും നിർമ്മിക്കുന്നത്. കിണറുകളിലെ വെള്ളത്തിന് തണുപ്പ് ലഭിക്കാൻ വേണ്ടിയാണ് ആളുകൾ പ്രധാനമായും ഈ റിങ്ങുകൾ കിണറുകളിൽ സ്ഥാപിക്കുന്നത്. മാത്രമല്ല കോൺക്രീറ്റ് റിങ്ങുകളുടെ ചുവ ഈ റിങ്ങുകൾ സ്ഥാപിച്ച കിണറ്റിലെ വെള്ളത്തിന് ഉണ്ടാവില്ല. വേനൽക്കാലം ആയതുകൊണ്ട് തന്നെ ധാരാളം ഓർഡറുകളാണ് ഇവരെ തേടി എത്തുന്നത്. ധാരാളം റിങ്ങുകൾ ഇപ്പോൾതന്നെ നിർമ്മിച്ചു കഴിഞ്ഞു. എന്നാൽ സമ്പൂർണ്ണ ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ ഇവ കിണറുകളിൽ കൊണ്ടുപോയി സ്ഥാപിക്കുന്നത് വൈകാൻ സാധ്യതയുണ്ട്.
പാത്രം മംഗലത്തെ കുംഭാര കോളനി മൺ റിംഗ് നിർമ്മാണ വ്യവസായത്തിന്റെ പ്രധാന മേഖലയാണ്. ഇവിടത്തെ പ്രധാന മൺ റിങ് നിർമാതാവാണ് ചെറുകുന്നത്ത് തങ്കുട്ടനും മകൻ പ്രകാശനും. ഈ ലോക് ഡൗൺ തൊഴിൽമേഖലയെ ദുസഹമാക്കുമ്പോഴും, വീടിനോട് ചേർന്ന് പണിശാലയിൽ മൺ റിങ് നിർമ്മാണവുമായി ഈ അച്ഛനും മകനും സജീവമാണ്.

You must be logged in to post a comment Login