Connect with us

Hi, what are you looking for?

News

ഫോണില്‍ വരുന്ന ഈ ലിങ്ക് തുറക്കരുതേ… സൈബര്‍ തട്ടിപ്പുകാര്‍ കെണിയൊരുക്കി പതിയിരിക്കുന്നുവെന്ന് എസ്ബിഐ മുന്നറിയിപ്പ്

കൊറോണ വൈസ് ഭീതിയില്‍ വീടുകളില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് എല്ലാവരും. ഇത്തമൊരു സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ സൈബര്‍ തട്ടിപ്പുകാര്‍ പുതിയ കെണിയൊരുക്കി പതിയിരിക്കുകയാണെന്ന മുന്നറിയിപ്പ് നല്‍കുകയാണ് എസ്.ബി.ഐ.

എസ്ബിഐയുടെ നെറ്റ് ബാങ്കിങ് പേജിന്റെ വ്യാജരൂപം നിര്‍മിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമം നടക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി എസ്ബിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.

എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാതെ അത് ഒഴിവാക്കണമെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്.

ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ [email protected], [email protected] എന്നീ ഇ-മെയിലുകള്‍വഴി വിവരമറിയിക്കണമെന്നും ബാങ്ക് ആവശ്യപ്പെടുന്നു.

http://www.onlinesbi.digital എന്ന വ്യാജ ലിങ്ക് നിര്‍മിച്ചാണ് ഇത്തവണ തട്ടിപ്പിന് ശ്രമം നടക്കുന്നത്. പാസ് വേഡും അക്കൗണ്ട് വിവരങ്ങളും അപ്ഡേറ്റ് ചെയ്യണമെന്നാണ് ലിങ്ക് തുറന്നാലുള്ള നിര്‍ദേശം. അതുകൊണ്ടുതന്നെ ഈ ലിങ്ക് കിട്ടിയാല്‍ ഉടന്‍ ഡിലീറ്റ് ചെയ്‌തേക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എറണാകുളം എളമക്കര സർക്കാർ ഹയർ സെക്കണ്ടറി...