ലോക്ഡൗണ്‍ ലംഘിച്ച് ശാസ്താംകോട്ടയില്‍ പിറന്നാളാഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ആഘോഷത്തില്‍ പത്തനംതിട്ട സ്വദേശി പങ്കെടുത്തോയെന്ന് അന്വേഷിക്കാനാണ് ശൂരനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ എത്തിയത്. തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയും ആരോഗ്യപ്രവര്‍ത്തകരെ മർദ്ദിക്കുകയുമായിരുന്നു പത്തനംതിട്ട സ്വദേശിയായ ഷഫറുദീന്‍, ശാസ്താംകോട്ടക്കാരായ അഫ്സല്‍, ഫൈസല്‍ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.

You must be logged in to post a comment Login