Connect with us

Hi, what are you looking for?

News

ദയാബായിക്ക് ആദരം; സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു

കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകയും എന്‍ഡോസള്‍ഫാന്‍ സമര നായികയുമായ ദയാബായിക്ക്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആദിവാസി സമൂഹങ്ങള്‍ക്കിടയിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കിടയിലും നടത്തിവരുന്ന മനുഷ്യവകാശ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്ത് ആദരിച്ചാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ദയാബായിക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 25ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം കുടപ്പനക്കുന്നില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും ഫൗണ്ടേഷന്‍ ചെയര്‍മാനുമായ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം ദയാബായിക്ക് കൈമാറുമെന്ന് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ.എസ്. ഹംസ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കാറ്റുംകോളും നിറഞ്ഞ കലുഷിതമായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലും അചഞ്ചലമായ കര്‍മ്മ ചൈതന്യവുമായി ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷ സംഘാടനത്തിന്റെയും ഉത്തരവാദിത്ത രാഷ്ട്രീയത്തിന്റെയും ചുക്കാന്‍ പിടിച്ച ആത്മീയ നേതാവ് എന്നതാണ് പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേറിട്ട് നില്‍ക്കുന്ന രാഷ്ട്രീയ മാതൃക. തങ്ങളുടെ ജീവിത സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സാമൂഹിക ഉന്നമനം, മത നിരപേക്ഷത, വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പുരോഗതി, പ്രത്യേകിച്ച് തൊഴില്‍ നൈപുണ്യം എന്നീ മഹത്തായ ലക്ഷ്യങ്ങളോടെ സ്ഥാപിതമായ ഒരു ജീവകാരുണ്യ പ്രസ്ഥാനമാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഇന്ത്യയിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകന് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ള സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ പുരസ്‌കാരമാണ് എന്‍ഡോസള്‍ഫാന്‍ സമര നായിക കൂടിയായ പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എറണാകുളം എളമക്കര സർക്കാർ ഹയർ സെക്കണ്ടറി...