റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്പഥിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷ പരേഡ് വർണാഭമായിരുന്നു. ഇന്ത്യയുടെ സൈനിക ശക്തി വിളിച്ചോതുന്ന ആയുധ ശേഖരവും കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങളുമായി വിവിധ സൈനിക മേഖലയിൽ നിന്നുള്ള ഉദ്യോഗസ്ഥർ വേദിയുടെ മുഖ്യ ആകർഷമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കലകളുടെയും ജീവിത രീതികളുടെയും ടാബ്ലോയും കൗതകമുണർത്തുന്നതായിരുന്നു. ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പുഷ്പചക്രം സമർപ്പിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. സായുധസേനയുടെ ആയുധ പ്രദർശനം ഏറെ ആകർഷമായിരുന്നു. യുദ്ധ ടാങ്ക് ഭീഷ്മ, കെ 9 വജ്ര -ടി വ്യോമസേനയുടെ പുതിയ റഫാൽ ഫൈറ്റർ ജെറ്റ് അപാക്ഷെ ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്ത ദീർഘ ദൂര പീരങ്കിയായ ധനുഷ് എന്നിവ ആദ്യമായി രാജ്യത്തിന് മുമ്പിൽ പ്രദർശിപ്പിച്ചു .ആറു കരസേനാവിഭാഗങ്ങളും വ്യോമ സേന, നാവിക സേന, ഡൽഹി പോലീസ്, സൈനിക പോലീസ് എൻസിസി, എൻഎസ് എസ് വിഭാഗങ്ങളുടേതടക്കം 16 വിഭാഗങ്ങളുടെ മാർച്ചും പരേഡിൽ ഉണ്ടായിരുന്നു. മണിക്കൂറിൽ 780 കിലോമീറ്റർ വേഗതയിൽ ശൂലത്തിന്റെ ആകൃതിയിൽ പറക്കുന്ന മൂന്നു ലൈറ്റ് ഹെലികോപ്റ്ററുകൾ ചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ ദൃശ്യമായി. വിവിധ സംസ്ഥാനങ്ങളുടെ വർണാഭമായ 16 ടാംബ്ലോകൾ പരേഡിൽ പങ്കെടുത്തു. കേരളത്തിന് ടാംബ്ലോ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി കേന്ദ്രം നേരത്തെ റദ്ദാക്കിയിരുന്നു,

You must be logged in to post a comment Login