പൗരത്വ ഭേദഗതി നിയമം അടക്കമുള്ള കാര്യങ്ങളില്‍ മോഡി സര്‍ക്കാരിനെ പിന്തുണച്ചു കൊണ്ട് അനുപംഖേര്‍ അടുത്തിടെ രംഗത്തു വന്നിരുന്നു. സര്‍ക്കാരിനെ പിന്തുണച്ചു കൊണ്ട് നടന്‍ [പോസ്റ്റ് ചെയ്ത വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു കൊണ്ട് ‘ അയ്യേ’ എന്നാണ് പാര്‍വ്വതി കുറിച്ചത്. ഈ ഒറ്റവാക്കില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് പാര്‍വ്വതി ചെയ്തത് . എനിക്ക് എല്ലാ ഇന്ത്യക്കാരോടും പറയാനുള്ളത് എന്ന തലക്കെട്ടോടെ അനുപം ഖേര്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കു വച്ചിരുന്നു, ‘ ചിലയാളുകള്‍ രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നുണ്ട്. അത് അനുവദിക്കരുത്, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇത്തരക്കാരുടെ ശ്രമം അത് തിരിച്ചറിയണം’ ഇതായിരുന്നു സന്ദേശം. ഇതിന് പിന്നാലെ പാര്‍വ്വതിയെ ശക്തമായി വിമര്‍ശിച്ച് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. നിലപാടിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച ഒരാള്‍ക്ക് ചുട്ട മറുപടി തന്നെ നല്‍കിയിരിക്കുകയാണ് താരം. ‘ മതം മാറുന്നില്ലേ , പാര്‍വ്വതി തന്റെ പേരിന്റെ ഉത്ഭവം അറിയാമോ ? ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ. താന്‍ മതം മാറിയാലും ഹിന്ദുമതത്തിന് ഒന്നും സംഭവിക്കില്ല കമലാസുരയ്യയുടെ ഗതി വരാതിരിക്കട്ടെ’ എന്നായിരുന്നു പാര്‍വ്വതിയുടെ പോസ്റ്റിന് കിട്ടിയ സന്ദേശം. ‘ എന്തൊരു കരുതല്‍’ എന്ന് പാര്‍വ്വതി പരിഹാസ രൂപേണ തിരിച്ചും മറുപടി അയച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതല്‍ പ്രതിഷേധം അറിയിച്ചിരുന്ന സിനിമാപ്രവര്‍ത്തകയാണ് പാര്‍വ്വതി മുംബൈയിലെ ഓഗസറ്റ് ക്രാന്തി മൈതാനിയില്‍ വച്ചു നടന്ന പ്രതിഷേധ യോഗത്തിലും പാര്‍വ്വതി പങ്കെടുത്തിരുന്നു.

You must be logged in to post a comment Login