കൊച്ചി: നെടുംമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 52 ലക്ഷം രൂപ വില വരുന്ന ഒന്നരക്കിലോ സ്വർണവും നിരോധിച്ച കറൻസിയും പിടിച്ചു. എയർ കസ്റ്റംസ് ഇന്റലിജൻസ് പരിശോധനയിൽ ദുബായിൽ നിന്നും വന്ന വയനാട് സ്വദേശിയുടെ പക്കല്‍ നിന്നുമാണ് ഒരു കിലോ സ്വർണം കണ്ടെത്തിയത്. മിക്സിയുടെ മോട്ടറിൽ പൽചക്രങ്ങൾക്കിടയിൽ ഉരുക്കി ഒഴിച്ചുണ്ടാക്കിയ ഡിസ്കുകളുടെ രൂപത്തിൽ ആണ് സ്വര്‍ണം പിടിച്ചത്. കൂടാതെ അറേബ്യൻ വിമാനത്തിൽ ജിദ്ദയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയുടെ കൈവശം അരക്കിലോ സ്വർണം ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച നിലയിലും കണ്ടെത്തി. നിരോധിച്ച നോട്ടുമായി വന്ന സ്വീഡിഷ് വനിതയും പിടിയിലായി. സിഐഎസ്എഫിന്റെ പിടിയിലായ കൽബർഗ് ആസ മരിയ എന്ന 56 കാരിയിൽ നിന്നും 51,500 രൂപയുടെ പഴയ 1000, 500 നോട്ടുകൾ കണ്ടെത്തി. സ്രീകിനിംഗിനിടയിലാണ് ഇവരുടെ കൈവശം നോട്ടുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. ഇവരെ കസ്റ്റംസിന് കൈമാറി നോട്ടുനിരോധനം വന്ന വിവരം അറിഞ്ഞില്ലായെന്ന് ഇവർ പറയുന്നു.

You must be logged in to post a comment Login