ഇസ്ലാമബാദ്: പാകിസ്ഥാനില്‍ കൊറോണ അനിയന്ത്രിതമായി പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.രാജ്യത്ത് കൊറോണ വൈറസിനെ പരാജയപ്പെടുത്താനായി സാധ്യമായ എല്ലാ കാര്യങ്ങളും ഇതിനായി വിനിയോഗിക്കാനുമുള്ള അനുമതിയും ഇമ്രാന്‍ നല്‍കി. അതേസമയം, ഏറ്റവും മോശം കാര്യങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം രാജ്യത്തിന് മുന്നറിയിപ്പ് നല്‍കി.
ഹയാതാബാദ് മെഡിക്കല്‍ കോംപ്ലക്‌സില്‍ സ്ഥാപിച്ച പെഷവാറിലെ നിരീക്ഷണ കേന്ദ്രം അദ്ദേഹം സന്ദര്‍ശിക്കുകയും അവിടെയുള്ള സൗകര്യങ്ങള്‍ പരിശോധിക്കുകയും കൂടാതെ മുന്‍നിരയില്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിച്ചതിന് ഡോക്ടര്‍മാരെ ഇമ്രാന്‍ അഭിനന്ദിക്കുകയും ചെയ്തു.
കൊറോണ വൈറസ് രോഗികളെ സ്വന്തം ജീവന്‍ പണയപ്പെടുത്തി പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും പിന്നില്‍ നമ്മുടെ രാജ്യം മുഴുവന്‍ നില്‍ക്കുന്നു ‘, ഇമ്രാന്‍ പറഞ്ഞു.
കൊറോണ വൈറസ് രോഗികളുടെ ഇന്‍സുലേഷന്‍ വാര്‍ഡുകളില്‍ വിന്യസിച്ചിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും, ആരോഗ്യപ്രവർത്തകർക്കും , എല്ലാ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും (പിപിഇ) അദ്ദേഹം വാഗ്ദാനം ചെയ്തു. ഏപ്രില്‍ അവസാനത്തോടെ രാജ്യത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനം അഭൂതപൂര്‍വമായ പരീക്ഷണം നേരിടുകയാണെന്ന് ക്വറ്റയില്‍ ഒരു ദിവസം മുൻമ്പ് നല്‍കിയ മുന്നറിയിപ്പ് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇതില്‍ നിന്നെല്ലാം തങ്ങള്‍ പുറത്തു വരുമെന്നും ആദ്യം കൊറോണ വിമുക്തമാകുന്ന രാജ്യം പാകിസ്താനാകുമെന്നും ഇമ്രാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

You must be logged in to post a comment Login