കൊറോണ’ അടക്കമുള്ള ഏതു രോഗവും ചികിത്സിക്കാമെന്ന വാദവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചിൽ കേന്ദ്രത്തിൽ എത്തിയ മോഹനൻ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേർന്നു തടഞ്ഞു. ചികിത്സിക്കാനല്ല, ആയുർവേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നൽകാനാണു താൻ എത്തിയതെന്നാണ് മോഹനൻ വൈദ്യരുടെ വാദം.
നേരിട്ടു ചികിത്സ നടത്തിയിട്ടില്ല എന്നതിനാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പു സംഘവും എസിപിയുടെ നേതൃത്വത്തിൽ പൊലീസും ഇയാളെ ചോദ്യം ചെയ്തു.

You must be logged in to post a comment Login