Connect with us

Hi, what are you looking for?

News

സംസ്ഥാനത്ത് ലോക് ഡൗൺ തുടരുന്നു. ‌

കോവിഡ് 19 മഹാമാരിയുടെ ഗുരുതരമായേക്കാവുന്ന ഒരു പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാനാണ് രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെയും നാടിന്റെയും രക്ഷക്ക് ഓരോരുത്തരും ഉത്തരവാദിത്വത്തോടെ നിയന്ത്രണങ്ങൾ അനുസരിക്കേണ്ടതാണ്. ഈ പ്രത്യേക സാഹചര്യത്തിൽ നാം ചെയ്യാൻ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുകൂടി അറിഞ്ഞിരിക്കണം
ലോക്ക്ഡൗൺ സമയത്ത് ആളുകൾ എന്തൊക്കെ ചെയ്യരുത്..?
ആളുകൾ കൂട്ടംകൂടരുത്.
കൂടിചേർന്ന് എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തരുത്.
യാത്രയും കുടുംബത്തൊടൊപ്പമുള്ള യാത്രയും നിരോധിച്ചിരിക്കുന്നു.
പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കരുത്.
അടുത്തിടെ വിദേശത്ത് നിന്ന് വന്നവർ ഒരുകാരണവശാലും പുറത്തു വരരുത്.
പൊതുഗതാഗത വാഹനങ്ങൾ (ബസുകൾ, കാബുകൾ, ഓട്ടോകൾ) എന്നിവ ഓടാൻ പാടില്ല
ബിസിനസ് കോംപ്ലക്സുകൾ, ഷോപ്പിംഗ് മാളുകൾ, തീയറ്ററുകൾ, ജിമ്മുകൾ, ഫംഗ്ഷൻ ഹാളുകൾ എന്നിവ അടച്ചിരിക്കണം.
പ്രായമായവരെയും കൊച്ചുകുട്ടികളെയും ഒരു സാഹചര്യത്തിലും വീടിന് പുറത്തുവിടരുത്.
ലോക്ക്ഡൗൺ സമയത്ത് ആളുകൾക്ക് എന്തൊക്കെ ചെയ്യാം..?
അത്യാവശ്യമായ കാര്യങ്ങൾക്ക് പുറത്ത് ഇറങ്ങാം. നിങ്ങൾക്ക് അവശ്യവസ്തുക്കൾ (മരുന്നുകൾ, പച്ചക്കറികൾ, അവശ്യവസ്തുക്കൾ) വാങ്ങാൻ പുറത്തുപോകാം.
അടിയന്തിര സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് പുറത്തുപോകാം. (പവർ, മെഡിസിൻ, മീഡിയ, ടെലികോം) അത്യവശ്യത്തിന് പുറത്ത് ഇറങ്ങുന്നവർ മറ്റുള്ളവരുമായി രണ്ട് മീറ്റർ അകലം പാലിക്കണം.
പുറത്തുപോയവർ വീട്ടിൽ തിരിച്ചെത്തിയ ഉടൻ വസ്ത്രങ്ങൾ നന്നായി കഴുകി വെയിലത്ത് ഇടണം. പുറത്തുപോയ ശേഷം കൈ 20 സെക്കൻഡ് തുടർച്ചയായി സോപ്പ് ഉപയോഗിച്ച് കഴുകുക. കഴിയുമെങ്കിൽ കുളിക്കുക. പുറത്തു നിന്ന് കൊണ്ടുവന്ന സാധനങ്ങൾ ശുചിത്വമുള്ളതാണെന്ന് ഉറപ്പ് വരുത്തണം

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...