ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലംബോർഗിനി വിൽപ്പന ദക്ഷിണേന്ത്യൻ നഗരങ്ങളിൽ. ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമ്മാതാക്കളായ ലംബോർഗിനിയുടെ കാറുകൾ വാഹന പ്രേമികള്‍ക്ക് എന്നും ഹരമാണ് . പെർഫോമൻസിലും സ്റ്റൈലിലും റോഡുകളിലെ താര-രാജാവാണു ലംബോർഗിനി. പ്രൗഡിയും സമ്പന്നതയും കുലീനതയും സമന്വയിച്ച ലംബോർഗിനിയുടെ വാഹനങ്ങൾ ആരെയും ആകർഷിക്കുന്നവയാണ് .
ഇന്ത്യയിൽ ഏറ്റവുമധികം ലംബോർഗിനികൾ വിറ്റഴിയുന്നത് വാണിജ്യ തലസ്ഥാനമായ മുംബൈയിലോ, തലസ്ഥാന നഗരിയായ ഡൽഹിയിലോ ഒന്നുമല്ലന്നതാണ് കൗതുകം . ദക്ഷിണേന്ത്യയിലാണ് ഏറ്റവുമധികം ലംബോർഗിനികൾ വിറ്റഴിയുന്നത്.
മൂന്ന് കോടി രൂപയോളം വിലയുള്ള ലംബോർഗിനിയുടെ വിൽപ്പനയിൽ ഏറ്റവും മുന്നിലുള്ള ദക്ഷിണേന്ത്യൻ നഗരങ്ങൾ ബെംഗളൂരൂ. ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് . ബിസിനസുകാർ തന്നെയാണ് ഇന്ത്യയിലെ ലംബോർഗിനിയുടെ ഉപഭോക്താക്കളിൽ ഏറെയും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ലഭിക്കുന്ന നഗരങ്ങൾ കൂടെയാണ് ഇവ. ഇത് ഈ നഗരങ്ങളിലെ ബിസിനസിലും പ്രകടമാണെന്നാണ് ലംബോർഗിനി ഇന്ത്യ ബിസിനസ് ഹെഡ് ശരദ് അഗർവാൾ പറയുന്നത്. കമ്പനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായ നഗരം കൂടെയാണ് ബെംഗളൂരൂ. ഇന്ത്യയിൽ ആകെ മൂന്ന് ഷോറൂമുകളാണ് ലംബോർഗിനിയ്ക്ക് ഉള്ളത്. മുംബൈയിലും, ഡൽഹിയിലും , ബെംഗളൂരുവിലുമാണ് ഈ ഷോറൂമുകൾ

You must be logged in to post a comment Login