കിഡ്നി രോ​ഗം – അവ​ഗണിക്കരുത് ഈ ലക്ഷണങ്ങളെ

0
153

സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ . യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം.  ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി കോശങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന പല തരത്തിലുള്ള പാഴ്വസ്തുക്കളുടെ നിർമാർജ്ജനം വൃക്കകളുടെ സുപ്രധാന ജോലിയാണ്‌. യൂറിയ, യൂറിക് അമ്ലം എന്നിവ പോലുള്ള നൈട്രജൻ അടങ്ങിയ പാഴ്വസ്തുക്കൾ, മാംസ്യാപചയ പ്രവർത്തനങ്ങൾ മൂലമുണ്ടാവുന്ന പാഴ്വസ്തുക്കൾ, മർമ്മാംള (Nucleic Acid) ഉപാപചയ പ്രവർത്തനങ്ങൾ മൂലമുണ്ടാവുന്ന പാഴ്വസ്തുക്കൾ എന്നിവ ഇതിലുൾപ്പെടുന്നു. കാലങ്ങള്‍ കൊണ്ട് പുരോഗമിക്കുന്ന തകരാര്‍ വൃക്കയുടെ പ്രവര്‍ത്തനശേഷിയുടെ 10 ശതമാനത്തിലും കുറവാകുന്ന ഘട്ടത്തിലേക്ക് എത്തിക്കും. ഈ ഘട്ടത്തില്‍ വൃക്കകള്‍ ശരീരത്തില്‍ നിന്നും മാലിന്യങ്ങളോ അമിതമായ ദ്രാവകങ്ങളോ നീക്കം ചെയ്യുന്നതിനുള്ള അതിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്നില്ല. അങ്ങനെയാകുമ്പോള്‍ വിഷാംശങ്ങള്‍ രക്തത്തില്‍ അടിയാന്‍ തുടങ്ങുകയും അത് ആ വ്യക്തിയെ രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. വൃക്കരോഗത്തിന്റെ അന്തിമഘട്ടം ഭേദപ്പെടുത്താന്‍ നിലവില്‍ ചികിത്സകളില്ല. എന്നാൽ ഈ ഘട്ടത്തിനും വളരെ മുമ്പു തന്നെ ശരീരം ചില ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും നിർഭാ​ഗ്യവശാൽ ഡോക്ടർമാർ പോലും ചിലപ്പോൾ ഇത് കണ്ടുപിടിക്കണമെന്നില്ല എന്നതാണ് സത്യം.

ലക്ഷണങ്ങൾ എന്തൊക്കയാണെന്ന് നോക്കാം

മൂത്രം പതയൽ

മൂത്രം സാധാരണ അല്ലാത്ത വിധത്തിൽ പതയുന്നത് വൃക്ക രോ​ഗത്തിന്റെ ലക്ഷണമാകാം. മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നതും മൂത്രത്തിനുണ്ടാകുന്ന നിറ വിത്യാസവും ശ്രദ്ധിക്കണം. മൂത്രം ഒഴിക്കാതിരുന്നാൽ ഇടുപ്പിനുണ്ടാകുന്ന വേദനയും മൂത്രം ഒഴിച്ചു കഴിഞ്ഞാൽ വീണ്ടും മൂത്രശങ്കയുണ്ടാകുന്നതും വൃക്ക രോ​ഗത്തിന്റെ ലക്ഷണമാകാം

കൗമാരക്കാരിലെ മൂത്രത്തിൽ പഴുപ്പ്

പത്തു വയസ്സിനും ഇരുപതു വയസ്സിനും ഇടയിലുള്ള പ്രായത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ ഐജി എ എന്ന വ‍ൃക്ക രോ​ഗത്തിന് കാരണമാകാം അതിൽ ഒന്നാണ് മൂത്രത്തിൽ പഴുപ്പ്. മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നതും വൃക്കയിലേ കല്ലും ചിലപ്പോൾ വൃക്ക രോ​ഗ ലക്ഷണമാകാം അതിനാൽ തന്നെ തുടക്കത്തിലേ വിദ​ഗ്ദ പരിശോധനയ്ക്ക് വിധേയരാകണം.

ക്ഷീണവും ശ്വാസം മുട്ടലും

അകാരണമായ ക്ഷീണവും വിളർച്ചയും സൂക്ഷിക്കണം.ചിലപ്പോൾ വൃക്ക പണിമുടക്കുന്നതാകാം ഓക്സിജൻ കുറയുന്നത് മൂലം ശ്വാസകോശത്തിൽ നീരുകെട്ടുകയും അത് മൂലം ശ്വാസം മുട്ടലുണ്ടാകുകയും ചെയ്യും

നീര്

തകരാറിലാകുന്ന വൃക്കകൾ ശരീരത്തിലെ അനാവശ്യമായ വെള്ളത്തെ പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ലക്ഷണമായി ചിലപ്പോൾ കൈയിലും കാലിലും മുഖത്തും നീര് ഉണ്ടായേക്കാം.

വൃക്ക രോ​ഗം പാരമ്പര്യമായും വരാം രക്തബന്ധത്തിൽപ്പെട്ടവർക്ക് അസുഖം ഉണ്ടെ​ങ്കിൽ വർഷത്തിലൊരിക്കൽ‌ ചെക്കപ്പ് ചെയ്യുന്നത് നല്ലതാണ്. പുകവലിയും മദ്യപാനവും ലഹരി പദാർത്ഥങ്ങളുടെ ഉപയോ​ഗവും കുറയ്ക്കുക ആരോ​ഗ്യപൂർണമായ ഭക്ഷണം കഴിക്കുക. ഒപ്പംപതിവായി വ്യായാമത്തിലേർപ്പെടുകയും ചെയ്യുക.