ചെങ്ങന്നൂര്‍: കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്നുള്ള ലോക് ഡൗണില്‍ വീട്ടിലിരിക്കുന്ന കുട്ടികള്‍ മാനസിക പിരിമുറുക്കത്തില്‍, ഇന്റെര്‍നെറ്റ് ,ടെലിവിഷന്‍,വീഡിയോ ഗെയിം , തുടങ്ങിയവകളില്‍ മുഴുകി കഴിയുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തനാവുകയാണ് സിദ്ധാര്‍ത്ഥ് എസ്.പിള്ള. കാര്‍ട്ടണ്‍ കവറും,വെള്ളപേപ്പറും,തടിക്കഷണങ്ങളും ഉപയോഗിച്ച് തേര് ഒരുക്കിയാണ് സിദ്ധാര്‍ത്ഥ് വ്യത്യസ്തനായത്.ജ്യേഷ്ഠന്‍ സൗരവ് ചെട്ടികുളങ്ങര അശ്വതി കെട്ടുകാഴ്ചയുമായി ബന്ധപെട്ട് മുന്‍ വര്‍ഷങ്ങളില്‍ തേര് നിര്‍മ്മിക്കുമായിരുന്നു.ഇത്തവണ ഉത്സവം ഇല്ലാത്തതിനാല്‍ അതില്‍ നിന്നും പിന്‍മാറി.ലോക് ഡൗണ്‍പ്രഖ്യാപിച്ചതോടു കൂടി സിദ്ധാര്‍ത്ഥ് ഒരാഗ്രഹത്തിന്റെ പേരില്‍ തുടക്കമിട്ടതാണ്.
ഇതിന്റെ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത സാധനങ്ങള്‍ ഫാന്‍സി കടകളില്‍ ലഭിക്കുമെങ്കിലും കടകള്‍ തുറക്കാത്തത് ബുദ്ധിമുട്ടിലാക്കി.ഇതിനു പരിഹാരമായി വീട്ടിലുള്ള കാര്‍ട്ടണ്‍ ബോക്സിന്റെ കവറും,വെള്ളപേപ്പറും, തടിക്കഷണങ്ങളും മറ്റും ഉപയോഗികച്ച് കൊണ്ടാണ് സിദ്ധാര്‍ത്ഥ് തേര് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വണ്ടി കൂട്ടിന് മാത്രമാണ് തടിയുപയോഗിച്ചത്,മേല്‍ക്കൂടാരം,രണ്ട് ചരിവുതട്ട്, ആറ് തട്ട്, അച്ചുതണ്ട്,എന്നിവ കാര്‍ട്ടണ്‍ കവറും കൊണ്ട് നിര്‍മ്മിച്ചു.തേരിന്റെ ഏറ്റവുംഭംഗിയേറിയ ഭാഗമാണ് വൈരക്കൊടിയും,തൂക്കും അത് വെള്ള പേപ്പറില്‍ വരച്ചു ഡിസൈന്‍ ചെയ്ത ശേഷം അതില്‍ സ്‌കെച്ച് ഉപയോഗിച്ച് കളര്‍ കൊടുത്ത് വെട്ടി ഒട്ടിക്കുകയായിരുന്നു. രണ്ട് അടി ഉയരുള്ള തേര് ഉണ്ടാക്കാന്‍ 15 ദിവസമാണ് സിദ്ധാര്‍ത്ഥിന് വേണ്ടി വന്നത്.
തേടിയെത്തിയത് നിരവധി സമ്മാനങ്ങള്‍
റവന്യു ജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയമേളയില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് സിദ്ധാര്‍ത്ഥ് .കരവിരുതിന് പ്രോത്സാഹനമായി അമ്മ സുമ ഒപ്പമുണ്ട്.

You must be logged in to post a comment Login