കടൽത്തീരത്തെ പാറക്കൂട്ടത്തിനിടയിൽ വിയാൻ എന്ന ഒന്നര വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ(22) നടത്തിയ കൃത്യമായ ആസൂത്രണമെന്നു പോലീസ് . ശരണ്യയെയും ഭർത്താവ് പ്രണവിനെയും തുടർച്ചയായി 2 ദിവസം ചോദ്യം ചെയ്തശേഷം ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞിനെ കാണാതായ സമയത്തു ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നു ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു .
ശരണ്യ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ്. കുട്ടിയെ കടല്‍ഭിത്തിയിലെ പാറക്കെട്ടുകളിലേക്ക് വലിച്ചെറിഞ്ഞാണ് കൊലപ്പെടുത്തിയതെന്ന് ശരണ്യ അന്വേഷണസംഘത്തോട് സമ്മതിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഇരുളിന്റെ മറവില്‍ കുഞ്ഞുമായി കടല്‍ത്തിരത്ത് എത്തിയ ശരണ്യ പരിസരം വീക്ഷിച്ച ശേഷം കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേക്കു കുട്ടിയെ വലിച്ചെറിയുകയായിരുന്നു. തുടർന്ന് കുഞ്ഞ് കരഞ്ഞതോടെ താഴെയിറങ്ങി ഒരിക്കല്‍ കൂടി പാറയിലേക്ക് എടുത്ത് എറിഞ്ഞ് മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേക്കു മടങ്ങിയത്.
സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിപ്പിക്കുകയും പിറ്റേന്നു പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ കൃത്യം നടത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശക്തിയായി കല്ലിൽ തലയിടിച്ചുണ്ടായ പരുക്കാണു കുഞ്ഞിന്റെ മരണകാരണമെന്നു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. പ്രണവിൽ കുറ്റം ചുമത്തിയ ശേഷം, കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി.

You must be logged in to post a comment Login