കൊവിഡ്-19 പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കാസര്‍കോട് ജില്ല പൂര്‍ണ്ണമായും അടച്ചിടാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത് , ഔദ്യോഗിക അറിയിപ്പ് വൈകീട്ടൊടെ പുറത്തിറങ്ങും. കാസർകോട് ജില്ല പൂർണ്ണമായും മറ്റ് മൂന്ന് ജില്ലകൾ ഭാഗികമായും അടച്ചിടാനാണ് തീരുമാനമായിട്ടുള്ളത്.
പത്തനംതിട്ട , കണ്ണൂർ, എറണാകുളം ജില്ലകൾ ഭാഗികമായി ലോക്ക്ഡൗൺ ചെയ്യും അവശ്യ സാധനങ്ങൾ മാത്രം വിൽക്കുന്ന കടകള്‍ മാത്രമേ ഇവിടെ തുറക്കുകയോള്ളൂ. സംസ്ഥാനത്തെ ബാറുകളെല്ലാം അടച്ചിടാനും ഉന്നതതലയോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ . സാനിറ്റൈസര്‍ അടക്കമുള്ളവയുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ബെവ്‌കോയുടെ പ്രവര്‍ത്തനം നിര്‍ത്തില്ല.

You must be logged in to post a comment Login