ലോറി കയറാൻ വഴി നല്‍കില്ലെന്ന് പറഞ്ഞ അയല്‍വാസി ആക്രമിക്കുകയും തുടർന്ന് വീടിന് തീയിടുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. അഴൂര്‍ മുട്ടപ്പാലത്താണ് സംഭവം നടന്നത്. നവഭാവന ജംങ്ഷന് സമീപമുള്ള ഷീജ നിവാസില്‍ വിനോദിനെ പ്രതികൾ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. അക്രമം തടയാനെത്തിയ വിനോദിന്റെ മാതാവിനെയും ആക്രമിച്ചു. പ്രതികളില്‍ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിക്കട ജംങ്ഷനില്‍ വലിയവിള റോസ് വില്ലയില്‍ സജിന്‍(34), ഒറ്റൂര്‍ മൂങ്ങോട് പള്ളിക്ക് സമീപമുള്ള ഷാനുഭവനില്‍ ഷാനു അലോഷ്യസ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പൊന്നാനി താലൂക്ക് ഓഫീസിലെ ജീവനക്കാരനായ വിനോദ് കുമാര്‍. കെഎഎസ് പരീക്ഷ എഴുതിയ ശേഷം രാത്രി മുട്ടപ്പാലത്തെ വീട്ടില്‍ എത്തിയപോഴാണ് മാരകായുധങ്ങളുമായി അക്രമം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 23നായിരുന്നു സംഭവം.
വര്‍ക്കലയിലുള്ള വിനോദിന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് കൂടെ ലോറി കയറുന്ന വഴിവേണമെന്നാണ് പ്രതിയും ഭാര്യ സഹോദരനുമായ സജിന്റെ ആവശ്യം. എന്നാല്‍ വിനോദ് ആവശ്യം നിരസിച്ചു. സജിനെതിരെ കേസും കൊടുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഗുണ്ടകളെ ഉപയോഗിച്ച് വീടാക്രമത്തിന് നേതൃത്വം നല്‍കാന്‍ സജിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി. അക്രമത്തില്‍ മാരകമായി പരിക്കേറ്റ വിനോദ് കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദിന്റെ വലതുകാല്‍ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചൊടിക്കുകയും, തല അടിച്ച് പൊട്ടിക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login