Connect with us

Hi, what are you looking for?

News

പൊള്ളലേറ്റെങ്കില്‍ ഉപ്പ് തേക്കരുത്. കാരണം ?

പൊള്ളിയ സ്ഥലത്ത് എന്തെല്ലാം തേക്കണം, എങ്ങനെയെല്ലാം പരിപാലിക്കണമെന്ന കാര്യത്തില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാകാറുണ്ട്. അതില്‍ പ്രധാനമാണ് പൊള്ളിയ മുറിവില്‍ ഉപ്പ് തേക്കാമോ എന്ന ചോദ്യം. മുറിവുണക്കാന്‍ കഴിവുള്ള ധാരാളം ഘടകങ്ങള്‍ ഉപ്പില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പൊള്ളലേറ്റ മുറിവും അല്ലാതെയുണ്ടാകുന്ന മുറിവും രണ്ട് തരത്തിലുള്ളതായിത്തന്നെ കരുതണം. പൊള്ളലേറ്റ മുറിവ് കുറേക്കൂടെ അണുബാധയുണ്ടാകാനും, വേദന നീണ്ടുനില്‍ക്കാനും സാധ്യതയുള്ളതിനാല്‍ അല്‍പം കൂടി ഗൗരവത്തോടെ ഇതിനെ കാണണം.
മുറിവിനെ ഉണക്കാനുള്ള കഴിവിനൊപ്പം തന്നെ വേദനയെ ശമിപ്പിക്കാനും ഉപ്പിനാകും. അതുകൊണ്ടുതന്നെ പൊള്ളിയ മുറിവില്‍ അതിന്റെ തീവ്രത കൂടി കണക്കിലെടുത്ത ശേഷം ഉപ്പ് പുരട്ടാവുന്നതാണ്. വെറുതെ ഉപ്പ് തേക്കുന്നതിന് പകരം അല്‍പം ഐസ് വെള്ളത്തില്‍ ഉപ്പ് കലര്‍ത്തിയ ശേഷം ചെറിയ കോട്ടണ്‍ തുണിക്കഷ്ണം ഇതില്‍ മുക്കി മുറിവുള്ള സ്ഥലത്ത് പതുക്കെ തേക്കാവുന്നതാണ്. ഉപ്പ് നേരിട്ട് പ്രയോഗിക്കുമ്ബോഴുള്ള നീറ്റലും ഇതുകൊണ്ട് ഒഴിവാക്കാം. ഉപ്പ് കലക്കിയ ഇളം ചൂടുള്ള വെള്ളത്തില്‍ പൊള്ളിയ ഭാഗം പത്തോ പതിനഞ്ചോ മിനുറ്റ് നേരത്തേക്ക് മുക്കിവയ്ക്കുന്നത് തൊലി വീര്‍ത്ത് വരുന്നത് ചെറുക്കും. വേദന ശമിക്കാനും ഇത് സഹായകമാണ്. പൊടിക്കാത്ത ഉപ്പ് പൊള്ളിയ മുറിവില്‍ നേരിട്ട് തേക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. മൂര്‍ച്ചയേറിയ ഉപ്പ് തരികള്‍ മുറിവിലുരഞ്ഞ് അടര്‍ന്ന് നില്‍ക്കുന്ന തൊലിയിളകിപ്പോരാനും നീറ്റലുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാന്‍ പൊടിക്കാത്ത ഉപ്പും ഉപയോഗിക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....