റിയാദ്: സൗദി അറേബ്യയില്‍ കഴിയുന്ന മുഴുവന്‍ വിദേശികളുടെയും മൂന്നു മാസത്തിനകം കാലാവധി തീരുന്ന താമസരേഖ (ഇഖാമ) സൗജന്യമായി പുതുക്കി നല്‍കുന്ന നടപടികള്‍ സൗദി പാസ്പോര്ട്ട് വിഭാഗം (ജവാസാത്ത്) ആരംഭിച്ചു.
മൂന്നു മാസത്തേക്കാണ് ഇഖാമ സൗജന്യമായി പുതുക്കി നല്‍കുക. സ്വകാര്യ മേഖലയിലെ സ്ഥാപങ്ങള്‍ക്കും അവിടുത്തെ വിദേശ തൊഴിലാളികള്‍ക്കും കൊറോണ വൈറസ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രയാസങ്ങളില്‍ ആശ്വസമേകുന്നതിനായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായാണ് ഇഖാമ പുതുക്കുന്നത്.
മാര്‍ച്ച് 18 നും ജൂണ്‍ 30 നും ഇടയില്‍ കാലാവധി തീരുന്ന വിദേശികളുടെ ഇഖാമകളാണ് പുതുക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ഇത് ഇപ്പോള്‍ സൗദിയിലുള്ളവരും അവധിക്ക് നാട്ടില്‍ പോയവരുമായ എല്ലാവര്‍ക്കും ലഭ്യമാകുമെന്ന് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.

You must be logged in to post a comment Login