KSRTC ബസിൽ വിനോദയാത്രയ്ക്ക് എത്തിയ വിദേശികളെ കണ്ട് ബസ് യാത്രക്കാര്‍ പേടിച്ചു. !തിങ്കളാഴ്ച രാവിലെ ഏഴരയോടെ കണ്ണൂര്‍ നഗരത്തിലായിരുന്നു സംഭവം.വിനോദയാത്രയ്ക്കായി എത്തിയ ഫ്രഞ്ച് കാരെ ബസിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ ബഹളം വയ്ക്കുകയായിരുന്നു ഇതോടെ വിനോദയാത്ര പോലീസ് സ്റ്റേഷനിലേക്കായി. ഫ്രഞ്ചുകാരുടെ കൊറോണ പരിശോധനയ്ക്കുശേഷം റിസൾട്ട് നെഗറ്റീവ് ആയതോടെ യാത്രക്കാര്‍ വീടുകളിലേക്കും ഫ്രഞ്ച്കാർ റിസോര്‍ട്ടിലേക്കും മടങ്ങി.
മൈസൂരിൽ നിന്ന് മാനന്തവാടി വഴി കണ്ണൂരേക്ക് വരികയായിരുന്നു ഫ്രാന്‍സില്‍നിന്നെത്തിയ സ്ത്രീയും പുരുഷനും. കെ.എസ്.ആര്‍.ടി.സി. ബസ്സിലായിരുന്നു ഇവരുടെ യാത്ര. ഇവരെ ബസ്സില്‍ കണ്ടതോടെ യാത്രക്കാര്‍ ബഹളംവെച്ചു. ഇതോടെ ബസ് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു , വിഷയത്തിൽ പോലീസ് ഇടപെട്ടു. ആരോഗ്യവകുപ്പിന്റെ ദിശയില്‍ പലതവണ വിളിച്ചെങ്കിലും ആരും ഇവരെ കൊണ്ടുപോകാന്‍ എത്തിയില്ല ഏറെനേരം ഇവര്‍ അവിടെ ഇരുന്നു. പിന്നീട് ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സുമായി എത്തി കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ വച്ച് ഡോക്ടര്‍ ഇവരെ പരിശോധിച്ചു. തുടർന്ന് രോഗാണു ഉള്ളില്‍ പ്രവേശിച്ച് പനി പടരുന്ന ഘട്ടം കഴിഞ്ഞു എന്ന് കണ്ടെത്തിയതിനാല്‍ ഇവരെ വിടുകയായിരുന്നു.

You must be logged in to post a comment Login