തായ്‌ലൻഡിലെ ക്രാബി ദ്വീപിലെ മോണിട്ടർ ലിസാർഡുകൾ തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഈ ജീവികൾക്കിടയിൽ
അതിർത്തി തർക്കം സജീവം ആണന്നതിനു ഉദാഹരണമാണ് ഈ ദൃശ്യങ്ങൾ. മോണിട്ടർ ലിസാർഡുകൾ പല്ലി വിഭാഗത്തിലെ ഏറ്റവും വലിയ ജീവികളിൽ ഒന്നാണ് . ആഫ്രിക്ക, ഏഷ്യ, ഓഷ്യാന എന്നിവിടങ്ങളിൽ ഇവ ധാരാളമായി കാണുന്നു .
രണ്ട് മോണിട്ടർ ലിസാർഡുകൾ തമ്മിലാണ് അതിർത്തികൾക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങിയത്. അൽപസമയം കഴിഞ്ഞതോടെ മൂന്നാമനും ഇവർക്കു ഇടയിലേക്ക് എത്തി . ശക്തിയേറിയ തലയും കഴുത്തും വാലും ഇവയുടെ പ്രതേകത ആണ്.. ക്രാബി ദ്വീപിൽ ഉണ്ടായിരുന്നവർ ആണ് ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.

You must be logged in to post a comment Login