രജിത് കുമാർ, ബിഗ് ബോസ് പ്രേമികൾ നെഞ്ചേറ്റിയ താരമാണ്. ബിഗ് ബോസിലെ ഏറ്റവും പ്രായം കൂടിയ മത്സരാർത്ഥികൾ ആയിരുന്നു രാജിനി ചാണ്ടിയും, രജിത്തും. എലിമിനേഷനിലൂടെ രാജിനി പുറത്തായെങ്കിലും ഗ്രൂപ്പിസത്തിന്റെ പ്രശ്നങ്ങളോ പ്രായത്തിന്റെ പ്രശ്നനങ്ങളോ, രജിത് എന്ന മത്സരാർത്ഥിയെ ഒരർത്ഥത്തിലും തളർത്തിയിരുന്നില്ല . രജിത്തിനോടുള്ള അമർഷം ആദ്യം മുതൽക്കു തന്നെ മിക്ക മത്സരാര്ഥികളും പ്രത്യക്ഷത്തിൽ കാണിച്ചിരുന്നു. തീർത്തും അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്ന അവസ്ഥയും ബിഗ് ബോസിൽ കണ്ടിരുന്നു.
മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടും , മികച്ച മത്സരാര്ഥി എന്ന നിലയിലും ആകാം പ്രേക്ഷകർ അദ്ദേഹത്തെ ഇത്രയധികം ആരാധിച്ചിരുന്നതും . എന്നാൽ അദ്ദേഹത്തിന്റെ ബിഗ് ബോസ് വീട്ടിൽ നിന്നുള്ള പുറത്താകൽ അപ്രതീക്ഷിതം ആയിരുന്നു . വിദ്യാർത്ഥിയുടെ റോളിൽ സ്‌കൂൾ ടാസ്‌ക്കിന്റെ ഭാഗമായി എത്തിയ രജിത് കുമാർ, രേഷ്മയുടെ കണ്ണിൽ മുളക് വെള്ളം തേച്ചതോടെ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. തത്കാലത്തേക്ക് അദ്ദേഹത്തെ ബിഗ് ബോസ് വീട്ടിൽ നിന്നും മാറ്റുകയും, രേഷ്മയുടെ അഭ്യർത്ഥനയെ തുടർന്ന് പിന്നീട് തിരികെ വീട്ടിലേക്ക് കയറ്റാതെ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.
സീക്രട്ട് റൂം ടാസ്ക്കിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ വീട്ടിൽ നിന്നും മാറ്റിയത് എന്നാണ് സോഷ്യൽ മീഡിയ വിധി എഴുതിയിരുന്നത് എന്നാൽ ഇപ്പോൾ അദ്ദേഹം സംഭവിച്ചത് എന്താണ് എന്ന കാര്യത്തിൽ തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ്.
അദ്ദേഹത്തിൻറെ വാക്കുകളിലൂടെ
” ഒരു ഗെയിം ഷോയാണ് ബിഗ് ബോസ്, മുകളിൽ ഉള്ളവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് അതിൽ കാര്യങ്ങൾ മുൻപോട്ട് പോകുന്നത്. ഇപ്പോൾ സംവിധായകൻ പറയുന്നു നീ മദ്യപാനിയുടെ റോൾ ചെയ്യണം എന്ന് . അത് പോലെ ഇഷ്ടം ഇല്ലാത്ത പല കാര്യങ്ങളും ചെയ്യേണ്ടതായി വരും, ഇഷ്ടം അല്ലെങ്കിലും കള്ള് കുടിക്കേണ്ടതായി വരും, ചിലപ്പോൾ ഒരാളുടെ തലയിൽ വരെ ഒഴിക്കേണ്ടിയും വരും, പറ്റില്ലെന്നു പറഞ്ഞാൽ പോയി പണി നോക്കാൻ പറയും , ഒരുപാട് പേര് വേറെ കാത്തു നിൽപ്പുണ്ട്. അവിടെയും അതാണ് നടന്നത്. നിർദ്ദേശം നല്ല വികൃതി ആകണം എന്നായിരുന്നു. കുട്ടികൾ എന്നോട് വികൃതി കാണിച്ചു. . ഞാനും വികൃതി ആയി മാറി”
” അധ്യാപകൻ എന്ന് ഉളിലുള്ളത് കൊണ്ടും മുൻപിൽ നിൽക്കുന്നത് പെൺകുട്ടി ആയതു കൊണ്ടും, വളരെ സൂക്ഷിച്ചാണ് അത് ചെയ്തത്. മുളകിന്റെ ഒരു തുള്ളി വെള്ളം കൺപോളയ്ക്ക് താഴെയായി അൽപ്പം പുരട്ടി, പോളയ്ക്ക് ഉള്ളിലോ, കണ്ണ് തുറന്നു വച്ച് അതിനുള്ളിൽ കുത്തി തേക്കുകയോ ഒന്നും ചെയ്തില്ല. വീഡിയോ പരിശോധിച്ചാൽ കൃത്യമായി അത് മനസ്സിലാകും. ആ കുട്ടിക്കായി കൊണ്ടുവന്നതല്ല അത്. രഘുവിനും, പാഷാണം ഷാജിയ്ക്കുമായി കൊണ്ട് വന്നതായിരുന്നു . ഒടിഞ്ഞിരിക്കുന്ന കൈയ്യുടെ സുരക്ഷയ്ക്കായി മാത്രം”
” എന്നെ വെളിയിലാക്കാനുള്ള ഓരോ അവസരവും എതിർ മത്സരാർത്ഥികൾ ഉപയോഗിച്ച് കൊണ്ടേയിരുന്നു. ഗെയിം നെ അതിന്റെ രീതിയിൽ എടുക്കണ്ടേ, എന്റെ ശരീരം മുഴുവനും ഡാമേജാണ്. ഞാൻ ഒന്നിനും പരാതി പറഞ്ഞില്ല. പിന്നെ എന്നെ പുറത്താക്കാൻ അവസരം കിട്ടിയപ്പോൾ ആ കുട്ടി അത് നന്നായി ഉപയോഗിച്ചു. ഇത് ഗെയിം ആണ്” ,
– അദ്ദേഹത്തിൻറെ വാക്കുകൾ

You must be logged in to post a comment Login