കാവേരി പ്രതാപ് എഴുതിയ കുറിപ്പ്
എല്ലാവരും വീടുകളിലിരിക്കുമ്പോൾ മിക്കവര്‍ക്കും കൂടുതല്‍ കൂട്ട് മൊബൈല്‍ ഫോണ്‍ ആണ്. എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിയിരിക്കുന്നു. വാട്സ്‌ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക്, ടെലഗ്രാം, നെറ്റ്ഫ്ളിക്സ്, യൂട്യൂബ്.
വീട്ടിലാണെങ്കിലും ലോകം മുഴുവന്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. മൊബൈലില്‍ വിരലോടിക്കുന്നതനുസരിച്ച് എന്ത് വേണമെങ്കിലും കാണാം,കേള്‍ക്കാം, ആസ്വദിക്കാം. ശാരീരികമായി നമ്മള്‍ ഏകാന്തത അനുഭവിക്കുന്നു എങ്കിലും നമ്മുടെ ഫോണും ഇന്‍റര്‍നെറ്റും ചുറ്റുമുള്ള കാഴ്ചകളെല്ലാം നമുക്ക് കാണിച്ചുതരുന്നു.
കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു മീറ്ററെങ്കിലും അകലം പാലിച്ച് കഴിയുമ്പോൾ സുഹൃത്തുക്കളെയും ബന്ധുക്കളെയും, അവര്‍ ലോകത്ത് എവിടെയാണെങ്കിലും നമ്മള്‍ അടുത്തു കാണുന്നു. എങ്ങനെയൊക്കെ നോക്കിയാലും,ഫോണും ഇന്‍റര്‍നെറ്റും എന്നും നമ്മുടെ ഒരു അടുത്ത സുഹൃത്ത് തന്നെയാണ്. ന്യൂ ജനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘ നുമ്മ ചങ്ക് ബ്രോ.’ എന്നാല്‍ അധികമായാല്‍ അമൃതവും വിഷം എന്നാണ്.
അതുകൊണ്ട് ഇന്റര്‍നെറ്റ് എന്ന അമൃത് നിങ്ങള്‍ക്ക് ആപത്താണോ എന്നറിയാനുള്ള വഴികളുണ്ട്. നിങ്ങളുടെ ഫോണ്‍, ഗെയിമിങ്, ഇന്റര്‍നെറ്റ് (പിജിഐ) ഉപയോഗം നിങ്ങളുടെ വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം, വിദ്യാഭ്യാസം, ഔദ്യോഗിക ജീവിതം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളില്‍ കാര്യമായ ബുദ്ധിമുട്ടുണ്ടാക്കാന്‍ ഇടയുണ്ടെന്ന് തിരിച്ചറിയണം.
ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കൂ
1. നിങ്ങളുടെ ഫോണ്‍ /ഗെയിമിംഗ്/ ഇന്‍റര്‍നെറ്റ് (പിജിഐ) ഉപയോഗം നിങ്ങളുടെ നിയന്ത്രണത്തിലാണോ? അതായത് നിങ്ങള്‍ക്കായി നിങ്ങള്‍ നിര്‍ണയിച്ച പരിമിത സമയം കഴിഞ്ഞാല്‍ പിജിഐ ഉപയോഗം നിര്‍ത്താന്‍ സാധിക്കുന്നുണ്ടോ? അതോ നിങ്ങള്‍ നിങ്ങള്‍ക്കായി അനുവദിച്ച സമയം നീട്ടുകയാണോ ചെയ്യുക?
2. നിങ്ങളുടെ ദിനചര്യകളോ പ്രധാനപ്പെട്ട ജോലിയോ, മുന്‍പ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളോ മാറ്റിവച്ചുകൊണ്ട് നിങ്ങള്‍ പിജിഐയില്‍ ഏര്‍പ്പെടുന്നുണ്ടോ?
3. ഇതിനെ ചൊല്ലി വ്യക്തിജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ എത്രത്തോളം വലിയ പ്രശ്നങ്ങള്‍ ഉണ്ടായാലും പിജിഐ ഉപയോഗം താല്‍ക്കാലികമായി പോലും നിര്‍ത്തിവയ്ക്കാന്‍ പറ്റാത്ത വിധം നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ?
ഉപഭോക്താക്കളെ മൂന്നായി തിരിക്കാം
1. മുകളില്‍ പറഞ്ഞിരിക്കുന്നവ അതിതീവ്രമായി അനുഭവപ്പെടുന്നവര്‍.
2. ‘ഈ പറഞ്ഞതൊക്കെ അതിതീവ്രമല്ല, എങ്കിലും വ്യക്തിപരമായി ചിലപ്പോഴെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു. മൊബൈല്‍ ഫോണ്‍ മാറ്റിവെച്ചാല്‍ ഈ ‘ലോക്ക് ഡൗണ്‍’ സമയത്ത് എന്ത് ചെയ്യും? ‘എന്ന് ചിന്തിക്കുന്നവരാണ് രണ്ടാം വിഭാഗക്കാര്‍.
3. പിജിഐയില്‍ അധിക സമയം ചെലവഴിക്കാത്ത, സ്വന്തം ഫോണ്‍ എവിടെ വെച്ചു എന്ന് പോലും മറന്നു പോകുന്നവരാണ് അടുത്ത വിഭാഗം.ഫോണിനേക്കാള്‍ വലിയ കാര്യങ്ങള്‍ ചുറ്റും ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ പരിഹാരം ആഗ്രഹിക്കുന്നുവെങ്കില്‍ വഴികളിതാ..
ഒന്നും രണ്ടും വിഭാഗക്കാര്‍ പിജിഐ ഉപയോഗം മൂലം അവരുടെ ജീവിതത്തില്‍ മേല്‍പ്പറഞ്ഞ ബുദ്ധിമുട്ടുകള്‍ പല അളവില്‍ അനുഭവിക്കുന്നവരാണ്. ഇത് പരിഹരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍, മാര്‍ഗങ്ങള്‍ സുലഭമാണ്.
അതി തീവ്രതയോടു കൂടിയാണ് നിങ്ങള്‍ക്ക് ഇത് അനുഭവപ്പെടുന്നതെങ്കില്‍, നിങ്ങളെ സഹായിക്കാന്‍ പറ്റും. അമിത മൊബൈല്‍ ഫോണ്‍, ഗെയിമിങ്, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍നിന്ന് സ്വന്തമായി പൊരുതാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍.
1. എത്ര സമയം പിജിഐ ഉപയോഗം വേണമെന്ന് നിങ്ങള്‍ തീരുമാനിക്കുക, ശേഷം ഒരു പുസ്തകത്തില്‍ സമയവും തീയതിയും കുറിച്ചിടുക. കൂടുതല്‍ സമയം നീക്കി വയ്ക്കാതെ നിങ്ങള്‍ നിങ്ങളെ തന്നെ നിയന്ത്രിക്കുക.
2. നിങ്ങള്‍ നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന സമയം കൂട്ടുക.
3.കുടുംബാംഗങ്ങളോട് നേര്‍ക്കുനേര്‍ സംസാരിക്കുക. സംസാരിക്കാന്‍ ഒന്നുമില്ല/ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കില്‍, അവരുടെ കൂടെ പോയിരുന്നു ശ്രവിക്കുക- മെല്ലെ നിങ്ങളും അതിന്റെ ഭാഗമാകും
4. വീടിന്റെ മുറ്റത്തൊക്കെ ഒന്ന് ഇറങ്ങാം. നീലാകാശം, ചുറ്റുവട്ടത്തെ പച്ചപ്പ്….. കുറച്ചുനേരം അവിടെ നടക്കാം, ഇരിക്കാം.
5. പരീക്ഷണങ്ങള്‍ നടത്താം – എഴുതാം, വരയ്ക്കാം, ക്രാഫ്റ്റ് നിര്‍മിക്കാം, പാചക പരീക്ഷണങ്ങള്‍ നടത്താം, പാട്ടുപാടാം, ഡാന്‍സ് കളിക്കാം, കഥകള്‍ പറയാം. അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്. നിങ്ങളുടെ താല്‍പര്യ സാക്ഷാത്കാരത്തിനായി വഴി ഒരുക്കാം.
6. കുടുംബാംഗങ്ങളുമായി കളികളില്‍ ഏര്‍പ്പെടാം. പണ്ട് കളിച്ചിരുന്ന ഏണിയും പാമ്ബും മുതല്‍ ഇന്നലെ കളിച്ചത് വരെ. അതു നിങ്ങളുടെ കുടുംബാന്തരീക്ഷത്തിന് കുളിര്‍മ പകരാന്‍ സഹായിക്കും.
7. ഒരുമിച്ച് വീടും പരിസരവും വൃത്തിയാക്കാം. വീട്ടുപകരണങ്ങളായ അലമാരി, സോഫ, മേശ, കസേര തുടങ്ങിയവ സ്ഥാനങ്ങള്‍ മാറ്റി നിങ്ങളുടെ വീടിന് ഒരു പുതിയ ‘ലുക്ക്’ കൊണ്ടുവരാം.
(കോഴിക്കോട് സര്‍വകലാശാല കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആന

You must be logged in to post a comment Login